മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണം: മു​സ്ലിം ലീ​ഗ്
Thursday, October 29, 2020 11:53 PM IST
മ​ല​പ്പു​റം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റി​ലാ​യ സാ​ഹ​ച​ര്യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ് ഉ​ന്ന​താ​ധി​കാ​ര സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
സ്വ​ർ​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളി​ലെ​ല്ലാം പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​ർ കേ​ന്ദ്ര​ബി​ന്ദു​വാ​ണെ​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ പ​ങ്കി​നെ​ക്കു​റി​ച്ച് സം​ശ​യ​ങ്ങ​ൾ ജ​നി​പ്പി​ക്കു​ന്ന​താ​ണ്. ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​മൊ​ഴി​യ​ണം. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ന​വം​ബ​ർ നാ​ലി​നു തു​ട​ക്ക​മാ​കു​മെ​ന്നും സ​ർ​ക്കാ​രി​നെ​തി​രാ​യ പ്ര​തി​ഷേ​ധം കൂ​ടി​യാ​യി അ​തു മാ​റു​മെ​ന്നും യോ​ഗ​ശേ​ഷം ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി വി​ശ​ദീ​ക​രി​ച്ചു. ജി​ല്ല​ക​ൾ തോ​റും ന​ട​ക്കു​ന്ന യു​ഡി​എ​ഫ് പ​രി​പാ​ടി​ക​ളി​ൽ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളും മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ളും പ​ങ്കെ​ടു​ക്കും.
കേ​ര​ള​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം പ​രാ​ജ​യ​പ്പെ​ടാ​ൻ പ്ര​ധാ​ന​കാ​ര​ണം സം​സ്ഥാ​ന സ​ർ​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ളാ​ണെ​ന്നു കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.
സം​വ​ര​ണ വി​ഷ​യ​ത്തി​ൽ കോ​ണ്‍​ഗ്ര​സി​നും മു​സ്ലിം ലീ​ഗി​നും വ്യ​ത്യ​സ്ത​മാ​യ അ​ഭി​പ്രാ​യ​മാ​ണു​ള്ള​തെ​ന്നു അ​ദ്ദേ​ഹം ചോ​ദ്യ​ത്തി​ന് മ​റു​പ​ടി​യാ​യി പ​റ​ഞ്ഞു. ഓ​രോ പാ​ർ​ട്ടി​ക്കും പ്ര​ശ്ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത നി​ല​പാ​ടു​ക​ളു​ണ്ടാ​കാം. എ​ന്നാ​ൽ യു​ഡി​എ​ഫ് എ​ന്ന നി​ല​യി​ൽ പൊ​തു​വാ​യ ധാ​ര​ണ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മു​ന്നോ​ട്ടു പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ഇ​ന്നു പ്രവർത്തക സ​മി​തി ചേ​ർ​ന്നു പ്ര​ക്ഷോ​ഭ​പ​രി​പാ​ടി​ക​ൾ ച​ർ​ച്ച ചെ​യ്യു​മെ​ന്ന് കെ.​പി.​എ.​മ​ജീ​ദ് പ​റ​ഞ്ഞു.