ലോ​ക​ത്തെ മി​ക​ച്ച ഗ​വേ​ഷ​ക​രു​ടെ പ​ട്ടി​ക​യി​ൽ ഡോ.പി.ര​വീ​ന്ദ്ര​നും
Friday, November 20, 2020 11:23 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​മേ​രി​ക്ക​യി​ലെ സാ​ൻ​ഫ്രാ​ൻ​സി​സ്കോ സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കി​യ ലോ​ക ശാ​സ്ത്ര​ജ്ഞ​രു​ടെ റാ​ങ്ക് പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി പു​ലാ​മ​ന്തോ​ൾ സ്വ​ദേ​ശി. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ര​സ​ത​ന്ത്ര പ​ഠ​ന​വി​ഭാ​ഗം ത​ല​വ​നാ​യ പ്ര​ഫ​സ​ർ ഡോ. ​പി. ര​വീ​ന്ദ്ര​നാ​ണ് കേ​ര​ള​ത്തി​നു അ​ഭി​മാ​ന​മാ​യ നേ​ട്ടം കൈ​വ​രി​ച്ച​ത്.
ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ളു​ടെ ഇം​പാ​ക്ട് ഫാ​ക്ട​ർ, സൈ​റ്റേ​ഷ​ൻ തു​ട​ങ്ങി​യ​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക​ത്തി​ലെ ത​ന്നെ മി​ക​ച്ച ര​ണ്ടു ശ​ത​മാ​നം ഗ​വേ​ഷ​ക​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഗ​വേ​ഷ​ക​രി​ലെ പ്ര​ബ​ന്ധ​ങ്ങ​ൾ​ക്കു ഏ​റ്റ​വും കൂ​ടു​ത​ൽ സൈ​റ്റേ​ഷ​ൻ ല​ഭി​ച്ച​യാ​ണ് ഡോ. ​പി. ര​വീ​ന്ദ്ര​ൻ. ഗ്രീ​ൻ കെ​മി​സ്ട്രി, നാ​നോ കെ​മി​സ്ട്രി, മോ​ളി​കു​ലാ​ർ സോ​ഷ്യോ​ള​ജി എ​ന്നി​വ​യാ​ണ് ഗ​വേ​ഷ​ണ മേ​ഖ​ല​ക​ൾ. ഗ​വേ​ഷ​ണ ജേ​ണ​ലാ​യ സ​യ​ൻ​സ് മാ​ഗ​സി​നി​ൽ എ​ഡി​റ്റേ​ഴ്സ് ചോ​യ്സാ​യി ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ബ​ന്ധം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ടെ​ക്സ്റ്റൈ​ൽ​സ്, ഫാ​ർ​മ​സി വ്യ​വ​സാ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​താ​യി​രു​ന്നു അ​ടു​ത്ത​കാ​ല​ത്തെ ഗ​വേ​ഷ​ണ പ​ദ്ധ​തി​ക​ൾ.
പു​ലാ​മ​ന്തോ​ൾ അ​ന്പ​ല​വ​ട്ടം സ്വ​ദേ​ശി​യാ​യ ഡോ​ക്ട​ർ ര​വീ​ന്ദ്ര​ൻ പു​ലാ​മ​ന്തോ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന നാ​രാ​യ​ണ​ൻ മാ​സ്റ്റ​റു​ടെ മ​ക​നാ​ണ്.
പു​ലാ​മ​ന്തോ​ൾ ശി​ഫാ മെ​ഡി​ക്ക​ൽ​സ് ഉ​ട​മ രാ​ധാ​കൃ​ഷ്ണ​ൻ, ശ​ങ്ക​ര​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ സ​ഹോ​ദ​ര​ങ്ങ​ളാ​ണ്.