അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഐ​ടി പ​രി​ശീ​ല​നം തു​ട​ങ്ങി
Tuesday, November 24, 2020 1:05 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കേ​ര​ളാ അ​റ​ബി​ക് ടീ​ച്ചേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ(​ക​ഐ​ടി​എ​ഫ്) സം​സ്ഥാ​ന സ​മി​തി ന​ട​ത്തു​ന്ന ഐ​ടിപ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​രി​ൽ​ൽ​മ​ണ്ണ ഉ​പ​ജി​ല്ലാ ക​ഐ​ടി​എ​ഫ്ഐ​ടി വി​ങ്ങ് സം​ഘ​ടി​പ്പി​ക്കു​ന്ന തു​ട​ർ​പ​രി​ശീ​ല​ന​ത്തി​ന്‍റെ ആ​ദ്യ​ബാ​ച്ച് പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ തു​ട​ങ്ങി. ഹെ​ഡ്മാ​സ്റ്റ​ർ പി. ​സ​ക്കീ​ർ ഹു​സൈ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​ഹ്മാ​ൻ ചെ​റു​ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ​മി​തി അം​ഗം ഹു​സൈ​ൻ പാ​റ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ബ് ജി​ല്ലാ സെ​ക്ര​ട്ട​റി സി.​എ​ച്ച് അ​ബ്ദു​ൾ​ഷ​മീ​ർ, എ.​ഫൈ​സ​ൽ ഷാ​ന​വാ​സ്, ടി.​ടി. മു​ഹ​മ്മ​ദ് ഷെ​ഫീ​ഖ്, മു​സ്ത​ഫ വ​ള​പു​രം, നൗ​ഫ​ൽ ന​സീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ട്രെ​യി​ന​ർ​മാ​രാ​യ ഷെ​രീ​ഫ് ആ​ന​മ​ങ്ങാ​ട്, മ​ൻ​സൂ​ർ ചീ​ര​ട്ടാ​മ​ല തു​ട​ങ്ങി​യ​വ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം ഇ​ന്നു രാ​വി​ലെ പ​ത്തു മു​ത​ൽ ചെ​റു​ക​ര എ​യു​പി സ്കൂ​ളി​ൽ ന​ട​ക്കും. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ച് ന​ട​ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​ൽ 20 പേ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. തു​ട​ർ​പ​രി​ശീ​ല​ന​ങ്ങ​ൾ വ​രും ദി​വ​സ​ങ്ങ​ളി​ലും ന​ട​ക്കും.

അ​ദാ​ല​ത്ത്

മ​ല​പ്പു​റം: ഏ​റ​നാ​ട് താ​ലൂ​ക്കി​ലെ പൊ​തു​ജ​ന പ​രാ​തി​പ​രി​ഹാ​ര അ​ദാ​ല​ത്ത് 25ന് ​രാ​വി​ലെ 10ന് ​ജി​ല്ലാ​ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സ് മു​ഖേ​ന ന​ട​ത്തു​മെ​ന്നു എ​ഡി​എം അ​റി​യി​ച്ചു.