വി​മ​ത സ്ഥാ​നാ​ർ​ഥിയെ സ​സ്പെ​ൻ​ഡ് ചെ​യ്തു
Tuesday, November 24, 2020 11:17 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​ മു​നി​സി​പ്പാ​ലി​റ്റി​യി​ൽ 14 വാ​ർ​ഡി​ൽ നി​ന്നു യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്കെ​തി​രെ മ​ത്സ​രി​ക്കു​ന്ന വി​മ​ത സ്ഥാ​നാ​ർ​ത്ഥി
പ​ച്ചീ​രി സു​ബൈ​റി​നെ കോ​ണ്‍​ഗ്ര​സി​ന്‍റെ പ്രാ​ഥ​മി​ക അം​ഗ​ത്വ​ത്തി​ൽ നി​ന്നു പു​റ​ത്താ​ക്കി​യ​താ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി. പ്ര​കാ​ശ് അ​റി​യി​ച്ചു.
പ​ത്രി​ക പി​ൻ​വ​ലി​ക്കേ​ണ്ട സ​മ​യം അ​വ​സാ​നി​ച്ചി​ട്ടും പി​ൻ​വ​ലി​ക്കാ​തെ നേ​തൃ​ത്വ​ത്തെ ധി​ക്ക​രി​ച്ച് സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പഖ്യാ​പി​ച്ച് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു ആ​ജീ​വ​നാ​ന്ത വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന കെ​പി​സി​സി​യു​ടെ തീ​രു​മാ​നം കാ​റ്റി​ൽ പ​റ​ത്തി​യാ​ണ് പ​ച്ചീ​രി സു​ബൈ​ർ മ​ത്സ​ര രം​ഗ​ത്തേ​ക്കി​റ​ങ്ങി​യി​രി​ക്കു​ന്ന​തെ​ന്നു പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.
ഇ​ത്ത​ര​ത്തി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കെ തി​രെ മ​ത്സ​രി​ക്കു​ന്ന​വ​ർ​ക്കും അ​തി​നു ഒ​ത്താ​ശ ചെ​യ്ത് കൊ​ടു​ക്കു​ന്ന​വ​ർ​ക്കും താ​ക്കീ​ത് ന​ൽ​കി കെ​പി​സി​സി സ​ർ​ക്കു​ല​ർ അ​യ​ച്ചി​രു​ന്നു.