വേ​ഴാ​ന്പ​ലി​ന് ര​ക്ഷ​ക​രാ​യി അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ
Tuesday, November 24, 2020 11:19 PM IST
നി​ല​ന്പൂ​ർ: പ​റ​ക്കാ​നാ​വാ​തെ പു​ര​യി​ട​ത്തി​ൽ ക​ണ്ടെ​ത്തി​യ വേ​ഴാ​ന്പ​ലി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന​യു​ടെ കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫെ​ൻ​സ് വോ​ള​ന്‍റി​യ​ർ​മാ​ർ ര​ക്ഷ​പ്പെ​ടു​ത്തി. എ​ട​വ​ണ്ണ കു​ണ്ടു​തോ​ട് ച​ളി​പ്പാ​ടം റോ​ഡി​ൽ അ​മ്മ​നി​ക്കാ​ട​ൻ ശ്രീ​ജി​ത്തി​ന്‍റെ വീ​ട്ടി​ലാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ പ​റ​ക്കാ​ൻ ക​ഴി​യാ​ത്ത നി​ല​യി​ൽ വേ​ഴാ​ന്പ​ലി​നെ ക​ണ്ട​ത്.
വീ​ട്ടു​കാ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ഗ്നി​ര​ക്ഷാ സേ​ന നി​ല​ന്പൂ​ർ യൂ​ണി​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഷ​ഹ​ബാ​ൻ കേ​ഹ​ത്ത്, ടി.​പി.​ആ​ഷി​ഖ് എ​ന്നി​വ​ർ സ്ഥ​ല​ത്തെ​ത്തി വേ​ഴാ​ന്പ​ലി​നെ പി​ടി​കൂ​ടി. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ പ​രി​ക്കു​ക​ൾ ഒ​ന്നും കാ​ണ​പ്പെ​ട്ടി​ല്ലെ​ങ്കി​ലും വേ​ഴാ​ന്പ​ലി​ന് പ​റ​ക്കു​വാ​ൻ സാ​ധി​ക്കു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ന്ത്യ​യി​ൽ പ്ര​ധാ​ന​മാ​യും കാ​ണ​പ്പെ​ടു​ന്ന കോ​ഴി വേ​ഴാ​ന്പ​ൽ’ (മ​ല​ബാ​ർ ഗ്രേ ​ഹോ​ണ്‍​ബി​ൽ)എ​ന്ന വി​ഭാ​ഗ​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന ചാ​ര​നി​റ​ത്തി​ലു​ള്ള​താ​ണ് ഈ ​വേ​ഴാ​ന്പ​ൽ. ര​ക്ഷ​പ്പെ​ടു​ത്തി​യ വേ​ഴാ​ന്പ​ലി​നെ ഫോ​റ​സ്റ്റ് ദ്രു​ത​ക​ർ​മ സേ​ന​യ്ക്ക് കൈ​മാ​റി.