ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
Thursday, November 26, 2020 11:44 PM IST
അ​ങ്ങാ​ടി​പ്പു​റം:​ അ​ങ്ങാ​ടി​പ്പു​റം ത​ളി മ​ഹാ​ദേ​വ ക്ഷേ​ത്രം ഭ​ക്ത​ജ​ന​ങ്ങ​ൾ​ക്കു ആ​രാ​ധ​ന​ക്കാ​യി തു​റ​ന്നു​കൊ​ടു​ത്ത​തി​ന്‍റെ സ്മ​ര​ണ​യി​ൽ ആ​രാ​ധ​നാ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു. ഇ​ന്ന​ലെ ത​ളി​ക്ഷേ​ത്ര മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തി​രു​മാ​ന്ധാം​കു​ന്ന് ക്ഷേ​ത്ര​സ​ന്നി​ധി​യി​ൽ ല​ളി​താ​സ​ഹ​സ്ര​നാ​മ ജ​പ​ത്തോ​ടെ സ​ർ​വൈ​ശ്വ​ര്യ​പൂ​ജ ന​ട​ന്നു.
തു​ട​ർ​ന്ന് ത​ളി നാ​രാ​യ​ണാ​ല​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ക്ഷേ​ത്ര സം​ര​ക്ഷ​ണ സ​മി​തി സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​കെ. വി​ശ്വ​നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ൻ.​എം.ക​ദം​ബ​ൻ ന​ന്പൂ​തി​രി​പ്പാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​നാ​രാ​യ​ണ​ൻ​കു​ട്ടി സ്വാ​ഗ​ത​വും ടി.​പി.സു​ധീ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.