പ്ലാ​സ്മ​ദാ​ന ക്യാ​ന്പ്
Friday, November 27, 2020 11:06 PM IST
കോ​ട്ട​ക്ക​ൽ: കോ​വി​ഡ് രോ​ഗി​ക​ൾ​ക്കു പ്ര​തീ​ക്ഷ​യേ​കി കോ​ട്ട​ക്ക​ൽ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ലാ​സ്മ ദാ​ന​ക്യാ​ന്പ്
ന​ട​ത്തി. ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് രോ​ഗ വി​മു​ക്ത​രാ​യ 1125 ല​ധി​കം ആ​ളു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​വ​രി​ൽ നി​ന്നാ​ണ് പ്ലാ​സ്മ സ്വീ​ക​രി​ക്കു​ന്ന​ത്. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യു​ടെ​യും ജി​ല്ലാ ബ്ല​ഡ് ബാ​ങ്കി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ആ​ദ്യ ക്യാ​ന്പി​ൽ 52 പേ​രു​ടെ പ്ലാ​സ്മ​യാ​ണ് ശേ​ഖ​രി​ച്ച​ത്.
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​യി​ദ്ഫ​സ​ലി​ന്‍റെ​യും ഡോ. ​സ​ലീ​ല​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ കോ​വി​ഡ് രോ​ഗ​വി​മു​ക്ത​രാ​യ കോ​ട്ട​ക്ക​ൽ കു​ടും​ബ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ മു​ഹ​മ്മ​ദ് റാ​സി​യും ആ​റോ​ളം ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രും ആ​ദ്യ പ്ലാ​സ്മ ദാ​താ​ക്ക​ളാ​യി. ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത് മു​ത​ൽ ഇ​തു​വ​രെ​യാ​യി 1200 ഓ​ളം രോ​ഗി​ക​ളാ​ണ് കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ മാ​ത്ര​മു​ള്ള​ത്. രോ​ഗ വി​മു​ക്തി നേ​ടി​യ​വ​രും ഇ​വി​ടെ കൂ​ടു​ത​ലാ​ണെ​ന്ന കാ​ര​ണ​ത്താ​ലാ​ണ് പ്ലാ​സ്മ ദാ​ന​ത്തി​നാ​യി കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. പ​തി​നെ​ട്ടി​നും അ​ന്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള 55 കി​ലോ​യി​ല​ധി​കം ഭാ​ര​മു​ള്ള കോ​വി​ഡ് വി​മു​ക്ത​രി​ൽ നി​ന്നാ​ണ് പ്ലാ​സ്മ ശേ​ഖ​രി​ക്കു​ന്ന​ത്.