പെരിന്തൽമണ്ണ: ഹിന്ദുസ്ഥാൻ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അസോസിയേഷൻ ലഹരി വിരുദ്ധ ബോധവത്കരണ പദ്ധതിയായ സേഫ്ഗാർഡ്’20 ഭാഗമായി സംസ്ഥാനത്തെ വിവിധ സിബിഎസ്ഇ സ്കൂളുകളിൽ ബോധവൽകരണ വെബിനാറുകൾ സംഘടിപ്പിച്ചു. തൃശൂർ മാള ഹോളി ഗ്രേസ് അക്കാഡമി, വർക്കല അയിരൂർ എംജിഎം മോഡൽ സ്കൂൾ, കാസർഗോഡ് വള്ളിക്കടവ് സെന്റ് സാവിയോ ഇംഗ്ലീഷ് മിഡിയം സ്കൂൾ, വടകര വട്ടോളി ഹൈടെക്ക് പബ്ലിക് സ്കൂൾ എന്നീ സ്കൂളുകളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് യൂണിറ്റുകളാണ് ഓണ്‍ലൈൻ പരിപാടികൾ സംഘടിപ്പിച്ചത്. ബോധവൽകരണ വെബിനാർ ഹോളി ഗ്രേസ് അക്കാഡമിയിൽ സംസ്ഥാന ചീഫ് കമ്മീഷണർ എം.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു. ഒരു വർഷം നീണ്ടു നിൽക്കുന്ന ലഹരി വിരുദ്ധ പ്രവർത്തന പദ്ധതികൾ വിശദീകരിച്ചു. സ്കൂൾ പ്രിൻസിപ്പൽ ജോസ് ആലുങ്കൽ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സംസ്ഥാന സെക്രട്ടറി എം.ജൗഹർ ട്രഷറർ ഡോ. ദീപചന്ദ്രൻ, ബി.ബിന്ദു, ഡോ.എസ്.പൂജ, സിസ്റ്റർ എമിലി സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.
വിവിധ സെഷനുകളായി സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തന പദ്ധതികൾ, സ്കൂളുകളിലെ ലഹരി വിരുദ്ധ പ്രവർത്തന രൂപരേഖ എന്നീ വിഷയങ്ങളിൽ സംസ്ഥാന ട്രെയിനിങ് കമ്മീഷണർമാരായ ടി.എ.എബ്രഹാം, എസ്.ആർ.പ്രവീണ്‍, ബിനുകുമാർ, സീന അരുണ്‍, കെ.മിനി ചന്ദ്രൻ, സി.കെ.ജൂലി, എ.കെ.പ്രിയ, ജൗസീന ബീവി, കെ.ശ്രീലിമ, സാബിറ എന്നിവർ ക്ലാസുകൾ നയിച്ചു.
ഓരോ വിദ്യാലയത്തിൽ നിന്നും തെരഞ്ഞെടുത്ത 100 വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ബോധവൽകരണ വെബിനാറിൽ പങ്കെടുത്തു.