ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ശി​ച്ച സം​ഭ​വം: മുനിസിപ്പൽ കോൺഗ്രസ് പ്ര​സി​ഡ​ന്‍റ്് രാജി വച്ചു
Friday, November 27, 2020 11:06 PM IST
നി​ല​ന്പൂ​ർ: രാ​ഹു​ൽ​ഗാ​ന്ധി എം​പി ന​ൽ​കി​യ ഭ​ക്ഷ്യ​കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്യാ​തെ പു​ഴു​വ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കോ​ണ്‍​ഗ്ര​സ് മു​ൻ​സി​പ്പ​ൽ പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മെ​ഹ്ബൂ​ബ് രാ​ജി​വെ​ച്ചു. പാ​ർ​ട്ടി​ത​ല​ത്തി​ൽ ന​ട​പ​ടി​ക്ക് സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട​തോ​ടെ​യാ​ണ് രാ​ജി​യെ​ന്നാ​ണ് സൂ​ച​ന. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷെ​റി ജോ​ർ​ജി​നാ​ണ് പ​ക​രം ചു​മ​ത​ല.
രാ​ഹു​ൽ ഗാ​ന്ധി എം​പിയും മ​റ്റും പ്ര​ള​യ​കാ​ല​ത്ത് വി​ത​ര​ണം ചെ​യ്യാ​നാ​യി നി​ല​ന്പൂ​ർ മു​ൻ​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യെ ഏ​ൽ​പ്പി​ച്ച ഭ​ക്ഷ്യ കി​റ്റു​ക​ളാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പു​ഴു​വ​രി​ച്ച് ന​ശി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഡി​സി​സി അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. കെ​പി​സി​സി നി​യോ​ഗി​ക്കു​ന്ന മൂ​ന്നം​ഗ സ​മി​തി അ​ന്വേ​ഷി​ക്കു​മെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ഇ​ത് സം​ബ​ന്ധി​ച്ച് ഡി​സി​സി നേ​തൃ​ത്വം കെ​പി​സി​സി​ക്കും എ​ഐ​സി​സി​ക്കും ക​ത്ത് ന​ൽ​കി​രു​ന്നു. അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ ത​ന്നെ കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് ക​ത്ത​യ​ക്കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നി​ടെ​യാ​ണ് മു​നി​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മ​ഹ്ബൂ​ബ് രാ​ജി​വെ​ച്ച​ത്.
ന​ഗ​ര​സ​ഭ തി​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ മു​ഖം ര​ക്ഷി​ക്കാ​നാ​ണ് രാ​ജി​യെ​ങ്കി​ലും കോ​ണ്‍​ഗ്ര​സി​ന് സം​ഭ​വ​ത്തി​ൽ നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റാ​നാ​വി​ല്ല. ന​ഗ​ര​സ​ഭ​യി​ലെ തെ​ക്കും​ന്പാ​ടം ഡി​വി​ഷ​നി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​കൂ​ടി​യാ​ണ് പാ​ലൊ​ളി മെ​ഹ​ബൂ​ബ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ദു​രി​ത​മ​നു​ഭ​വി​ച്ച നി​ല​ന്പൂ​ർ ജ​ന​ത​യ്ക്ക് വി​ത​ര​ണം ചെ​യ്യാ​നാ​യി വ​യ​നാ​ട് ലോ​ക്സ​ഭാ മ​ണ്ഡ​ലം എം​പി രാ​ഹു​ൽ ഗാ​ന്ധി ന​ൽ​കി​യ​ത​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളു​മ​ട​ങ്ങി​യ കി​റ്റു​ക​ളാ​ണ് നി​ല​ന്പൂ​ർ പ​ഴ​യ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്പി​ലെ വാ​ട​ക ക​ട​മു​റി​യി​ൽ പു​ഴു​വ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.
ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച ക​ട​മു​റി വാ​ട​ക​യ്ക്ക് എ​ടു​ക്കാ​ൻ വ​ന്ന വ്യ​ക്തി​ക​ളാ​ണ് ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ ക​ണ്ട​ത്. ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും പു​ത​പ്പ്, വ​സ്ത്ര​ങ്ങ​ൾ, വീ​ട്ടു ഉ​പ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യാ​ണ് ക​ട​മു​റി​യി​ലു​ള്ള​ത്.
രാ​ഹു​ൽ​ഗാ​ന്ധി എം​പി​യു​ടെ കി​റ്റു​ക​ൾ​ക്ക് പു​റ​മേ മ​റ്റു​ജി​ല്ല​ക​ളി​ൽ നി​ന്ന് വി​ത​ര​ണ​ത്തി​നെ​ത്തി​ച്ച അ​വ​ശ്യ​വ​സ്തു​ക്ക​ളും ക​ട​മു​റി​യി​ൽ കെ​ട്ടി​കി​ട​പ്പു​ണ്ട്. സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​യു​ട​ൻ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ട​മു​റി പൂ​ട്ടി​യെ​ങ്കി​ലും രാ​ത്രി​യോ​ടെ സി​പി​എം, ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തു​ക​യും കെഎൻ​ജി റോ​ഡ് ഉ​പ​രോ​ധി​ക്കു​ക​യു​മാ​യി​രു​ന്നു.​കി​റ്റു​ക​ൾ കോ​ണ്‍​ഗ്ര​സ് പൂ​ഴ്ത്തി​വെ​ച്ച​താ​ണെ​ന്നാ​ണ് സി​പി​എം ആ​രോ​പ​ണം. അ​തേ​സ​മ​യം,
സം​ഭ​വ​ത്തി​ൽ സി​പി​എം ല​ക്ഷ്യം രാ​ഷ്ട്രീ​യ മു​ത​ലെ​ടു​പ്പെ​ടു​പ്പി​ന് ശ്ര​മി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ച് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.
എം​പി​യു​ടെ ഭ​ക്ഷ്യ കി​റ്റു​ക​ൾ യ​ഥാ​സ​മ​യം വി​ത​ര​ണം ചെ​യ്തി​രു​ന്ന​താ​യും മ​ഴ ന​ന​ഞ്ഞ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​താ​ണ് വി​ത​ര​ണം ചെ​യ്യാ​തെ മാ​റ്റി​വെ​ച്ച​തെ​ന്നും ഇ​ത് വി​വാ​ദ​മാ​ക്കാ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​തെ​ന്നു​മാ​ണ് ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മു​ൻ​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മ​ഹ്ബൂ​ബ് എ​ന്നി​വ​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.
എ​ന്നാ​ൽ സം​ഭ​വ​ത്തെ ഗൗ​ര​വ​മാ​യാ​ണ് കാ​ണു​ന്ന​തെ​ന്നും വീ​ഴ്ച്ച​ക​ണ്ടെ​ത്തി​യാ​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​ക്കു​മെ​ന്നും വി.​വി.​പ്ര​കാ​ശ് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തി​രു​ന്നു.
മു​ൻ​സി​പ്പ​ൽ കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മെ​ഹ്ബൂ​ബ് രാ​ജി​വെ​ച്ചെ​ങ്കി​ലും ഡി​സി​സി അ​ന്വേ​ഷ​ണം തു​ട​ർ​ന്നേ​ക്കും.