ഡ്രെയ്നേജ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യി​ല്ല; ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ൽ
Saturday, November 28, 2020 11:22 PM IST
എ​ട​ക്ക​ര: എ​ട​ക്ക​ര-​മ​രു​ത റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​കു​ന്പോ​ഴും പാ​ലേ​മാ​ട് ടൗ​ണി​ൽ നൂ​റു മീ​റ്റ​ർ ഡ്രൈ​നേ​ജ് ഒ​ഴി​വാ​ക്കി നി​ർ​മാ​ണം ജ​ന​ങ്ങ​ളും വ്യാ​പാ​രി​ക​ളും ദു​രി​ത​ത്തി​ൽ. ആ​റു കോ​ടി​യോ​ളം രൂ​പ മു​ട​ക്കി​യാ​ണ് എ​ട​ക്ക​ര-​പാ​ലേ​മാ​ട്-​മ​രു​ത റോ​ഡി​ന്‍റെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ബി​റ്റു​മി​ൻ ഉ​പ​യോ​ഗി​ച്ചു​ള്ള റ​ബ​റൈ​സ്ഡ് ടാ​റിം​ഗാ​ണ് ന​ട​ക്കു​ന്ന​ത്. ര​ണ്ടു ക​രാ​റു​കാ​രാ​ണ് പ്ര​വൃ​ത്തി ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​ത്. പ്ര​വൃ​ത്തി ഏ​ക​ദേ​ശം പൂ​ർ​ത്തീ​ക​രി​ച്ചു ക​ഴി​ഞ്ഞി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ പാ​ലേ​മാ​ട് ടൗ​ണി​ൽ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു വ​ശ​ത്തെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ നി​ന്നു മ​ണ്ണു നീ​ക്കം ചെ​യ്തി​രു​ന്നു.

ഇ​തോ​ടെ കെ​ട്ടി​ടം നാ​ലു അ​ടി​യി​ലേ​റെ ഉ​യ​ര​ത്തി​ലാ​യി. എ​ന്നാ​ൽ ഈ ​ഭാ​ഗ​ത്ത് ക​രാ​റു​കാ​ര​ൻ ഡ്രൈ​നേ​ജ് പ്ര​വൃ​ത്തി ന​ട​ത്തി​യി​ല്ല. ഈ ​നൂ​റു മീ​റ്റ​ർ ഭാ​ഗ​ത്തു പ്ര​വൃ​ത്തി ന​ട​ത്താ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യി​ല്ല എ​ന്ന കാ​ര​ണ​മാ​ണ് ക​രാ​റു​കാ​ർ പ​റ​യു​ന്ന​ത്.
എ​ട​ക്ക​ര മു​ത​ൽ മ​രു​ത വ​രെ​യു​ള്ള ഒ​രു റോ​ഡി​ന്‍റെ കു​റ​ച്ചു ഭാ​ഗ​ത്തു മാ​ത്രം എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ എ​ന്തു​കൊ​ണ്ട് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ത​യാ​റാ​യി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളി​ൽ അ​ടു​ത്ത​ടു​ത്താ​യി അ​നാ​വ​ശ്യ​മാ​യി ക​ലു​ങ്കു​ക​ൾ നി​ർ​മി​ച്ച​താ​യി നേ​ര​ത്തെ ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. ടൗ​ണി​ലെ ഈ ​കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ക്ഷ​യ കേ​ന്ദ്രം അ​ട​ക്ക​മു​ള്ള വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളി​ൽ എ​ത്താ​ൻ ജ​ന​ങ്ങ​ൾ വ​ള​രെ​യേ​റെ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. പ്ര​ശ്ന​ത്തി​നു ഉ​ടന​ടി പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യം.