കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പി​ന്തു​ണ മു​സ്ലിം ലീ​ഗി​ന്
Sunday, November 29, 2020 11:43 PM IST
ക​രു​വാ​ര​കു​ണ്ട്: ശ​ക്ത​മാ​യ ത്രി​കോ​ണ മ​ത്സ​രം ന​ട​ക്കു​ന്ന ക​രു​വാ​ര​ക്കു​ണ്ടി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം മു​സ്ലിം ലീ​ഗി​ന് പി​ന്തു​ണ ന​ൽ​കു​മെ​ന്ന്, ജോ​സ​ഫ് വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​കെ​യു​ള്ള 21 വാ​ർ​ഡു​ക​ളി​ൽ 16 വാ​ർ​ഡു​ക​ളി​ലും മു​സ്ലീം ലീ​ഗ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം പി​ന്തു​ണ ന​ൽ​കും. ക​ക്ക​റ ,പു​ത്ത​ന​ഴി വാ​ർ​ഡു​ക​ളി​ൽ യു​ഡി​എ​ഫ് ആ​യി ത​ന്നെ മ​ൽ​സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ ന​ൽ​കാ​നും, ക​ൽ​ക്കു​ണ്ടി​ൽ സ​ർ​വ​സ്വ​ത​ന്ത്ര​നാ​യ ക​ണ​ങ്ങം​പ​തി​യി​ൽ മാ​ത്യൂ​സ് വ​ർ​ഗ്ഗീ​സി​ന് പി​ന്തു​ണ ന​ൽ​കാ​നു​മാ​ണ് പാ​ർ​ട്ടി തീ​രു​മാ​നം. പാ​ന്ത്ര, ഇ​രി​ങ്ങാ​ട്ടി​രി വാ​ർ​ഡു​ക​ളി​ൽ മ​ന​സാ​ക്ഷി​ക്ക് അ​നു​സൃ​ത​മാ​യ വോ​ട്ടു​ക​ൾ ന​ൽ​കു​മെ​ന്നും ജോ​സ​ഫ് വി​ഭാ​ഗം നേ​തൃ​ത്വം പ​റ​ഞ്ഞു. ലീ​ഗ് പ്ര​തി​നി​ധി​ക​ൾ യു​ഡി​എ​ഫ് ആ​യി മ​ത്സ​രി​ക്കു​ന്ന ബ്ലോ​ക്ക് ,ജി​ല്ലാ ഡി​വി​ഷ​നു​ക​ളി​ലേ​ക്കും ലീ​ഗ് പ്ര​തി​നി​ധി​ക​ളെ പി​ന്തു​ണ​യ്ക്കാ​നാ​ണ് തീ​രു​മാ​നം.
വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജോ​സ​ഫ് വി​ഭാ​ഗം ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​ഡി.ജോ​യി, യൂ​ത്ത്ഫ്ര​ണ്ട് മ​ല​പ്പു​റം ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ക്കി​ർ തു​വ്വൂ​ർ ,ര​ഞ്ജി​ത്ത് പു​തു​പ​റ​ന്പി​ൽ തു​ട​ങ്ങി​യ​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.