മുണ്ടേരി വിത്തുകൃഷിത്തോട്ടം: തൊ​ഴി​ലാ​ളി​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്
Monday, November 30, 2020 11:16 PM IST
എ​ട​ക്ക​ര: മു​ണ്ടേ​രി സം​സ്ഥാ​ന വി​ത്തു കൃ​ഷി​ത്തോ​ട്ട​ത്തി​ൽ സം​യു​ക്ത തൊ​ഴി​ലാ​ളി യൂ​ണി​യ​നു​ക​ൾ സ​മ​ര​ത്തി​ലേ​ക്ക്.

ഫാ​മി​നെ സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് തീ​റെ​ഴു​തി കൊ​ടു​ക്കു​ന്ന ഫാം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ​യും മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഗൂ​ഢാ​ലോ​ച​ന​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ളു​ടെ രാ​ത്രി​കാ​ല കാ​വ​ൽ ജോ​ലി പു​നഃ​സ്ഥാ​പി​ക്കു​ക, ഫാ​മി​ന്‍റെ സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ന​ശി​പ്പി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള മേ​ലു​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, ഫാം ​കൗ​ണ്‍​സി​ലി​നെ​യും യൂ​ണി​യ​നു​ക​ളെ​യും മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​തെ​യു​ള്ള മാ​നേ​ജ്മെ​ന്‍റി​ന്‍റെ പ്ര​തി​കൂ​ല ന​ട​പ​ടി​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക, ഫാ​മി​ന്‍റെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം കൊ​ടു​ത്ത എ​ഡി​എ ബി​നീ​ഷി​നെ പോ​ലു​ള്ള​വ​രെ സ്ഥ​ലം മാ​റ്റി ഫാ​മി​നെ ന​ശി​പ്പി​ക്കാ​നു​ള്ള വ​കു​പ്പു​ത​ല തീ​രു​മാ​ന​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ചാ​ണ് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​നു​ക​ൾ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

വ​ന്യ​മൃ​ഗ​ശ​ല്യം അ​തി​രൂ​ക്ഷ​മാ​യ സ​മ​യ​ത്താ​ണ് രാ​ത്രി​കാ​ല കാ​വ​ൽ ജോ​ലി​ക്ക് ഒ​രു ബ്ലോ​ക്കി​ൽ ഒ​രാ​ളെ മാ​ത്രം വ​ച്ച് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. ഈ ​ന​ട​പ​ടി സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു ഒ​ത്താ​ശ പാ​ടാ​നാ​ണെ​ന്ന് സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളും തൊ​ഴി​ലാ​ളി​ക​ൾ വി​ശ്ര​മി​ക്കു​ന്ന ഷെ​ഡു​ക​ളും ആ​ന ത​ക​ർ​ക്കു​ന്നു​ണ്ട്. തൊ​ഴി​ലാ​ളി​ക​ളു​ടെ പ​ണി​യാ​യു​ധ​ങ്ങ​ളും മ​റ്റും ന​ഷ്ട​പ്പെ​ടു​ന്നു​ണ്ടെ​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. മാ​നേ​ജ്മെ​ന്‍റി​ന്‍റെ ഇ​ത്ത​രം ന​ട​പ​ടി​ക​ൾ പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ ടി.​സു​ധി, ഇ.​സു​കേ​ഷ്, ടി .​ബോ​ബ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.