വാ​ന​രശ​ല്യം കൊണ്ടു പൊറുതിമുട്ടി കർഷകർ
Monday, November 30, 2020 11:16 PM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ർ​ഷി​ക വി​ള​ക​ൾ ഒ​ന്ന​ട​ങ്കം വാ​ന​ര​പ്പ​ട ന​ശി​പ്പി​ക്കു​ന്നു. ഇ​വ​യു​ടെ ശ​ല്യം അ​നി​യ​ന്ത്രി​ത​മാ​യി തു​ട​രു​ന്ന​തു ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ളെ പ്ര​യാ​സ​ത്തി​ലാ​ക്കു​ക​യാ​ണ്. ക​ൽ​ക്കു​ണ്ട് മേ​ഖ​ല​യി​ൽ ഇ​വ​യു​ടെ ശ​ല്യം അ​തി​രൂ​ക്ഷ​മാ​ണ്.
കു​ര​ങ്ങു​ശ​ല്യ​ത്താ​ൽ പൊ​റു​തി​മു​ട്ടു​ക​യാ​ണ് നേ​ന്ത്ര​വാ​ഴ ക​ർ​ഷ​ക​ർ. മൂ​പ്പെ​ത്തി​യ​തും അ​ല്ലാ​ത്ത​തു​മാ​യ കു​ല​ക​ൾ വാ​ന​ര​ക്കൂ​ട്ടം തി​ന്നു ന​ശി​പ്പി​ക്കു​ന്നു. വി​ല​യി​ടി​വി​നു പി​ന്നാ​ലെ​യാ​ണ് വ​ന​ര​ശ​ല്യ​വും.​ഇ​തി​നു പു​റ​മെ വ​ൻ തോ​തി​ൽ കൊ​ക്കോ കാ​യ്ക​ളും കു​ര​ങ്ങ​ൻ​മാ​ർ ന​ശി​പ്പി​ക്കു​ന്നു​ണ്ട്.
നേ​ര​ത്തേ ഉ​ൾ​വ​ന​ങ്ങ​ളി​ൽ ക​ണ്ടു വ​ന്നി​രു​ന്ന വാ​ന​ര​പ്പ​ട ഇ​ന്ന് കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് കൂ​ട്ട​മാ​യി ത​ന്പ​ടി​ക്കു​ന്ന​ത്. കാ​ട്ടാ​ന, കാ​ട്ടു​പ​ന്നി തു​ട​ങ്ങി​യ വ​ന്യ​ജീ​വി​ക​ളെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു തു​ര​ത്താം. എ​ന്നാ​ൽ വാ​ന​ര​ക്കൂ​ട്ട​ത്തെ എ​ത്ര ശ്ര​മി​ച്ചി​ട്ടും കൃ​ഷി​യി​ട​ങ്ങ​ളി​ൽ നി​ന്നു അ​ക​റ്റി നി​ർ​ത്താ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​തോ​ടെ കൊ​ക്കോ​മ​ര​ങ്ങ​ൾ മു​റി​ച്ചു മാ​റ്റാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. വാ​ന​ര​ശ​ല്യം സ​ഹി​ക്ക​വ​യ്യാ​തെ പ്ര​ദേ​ശ​ത്തെ ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് കൊ​ക്കോ​മ​ര​ങ്ങ​ൾ നേ​ര​ത്തേ ക​ർ​ഷ​ക​ർ ഒ​ഴി​വാ​ക്കി​യി​രു​ന്നു. തെ​ങ്ങ്, ക​മു​ക് തു​ട​ങ്ങി​യ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഇ​ട​വി​ള​ക​ളാ​യാ​ണ് കൊ​ക്കോ കൃ​ഷി ന​ട​ത്തു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​തെ സ്വ​ന്ത​മാ​യി വി​ള​വെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ പേ​ർ ഈ ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. കൊ​ക്കോ​യ്ക്കു പു​റ​മേ ക​മു​കി​ൽ ക​യ​റി അ​ട​ക്ക​യും തെ​ങ്ങി​ൽ നി​ന്നു ഇ​ള​നീ​ര​ട​ക്കം ഇ​വ നാ​ശം വ​രു​ത്തും.
കു​രു​മു​ള​കു ചെ​ടി​ക​ൾ​ക്കും വാ​ന​ര​ക്കൂ​ട്ട​ങ്ങ​ൾ ഭീ​ഷ​ണി​യാ​ണ്. വീ​ടു​ക​ളു​ടെ ഓ​ടി​ള​ക്കി അ​ക​ത്തു ക​ട​ക്കു​ന്ന വാ​ന​ര സം​ഘം പാ​കം ചെ​യ്ത ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ൾ വ​രെ മ​ലി​ന​പ്പെ​ടു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ്. വ​നം വ​കു​പ്പ​ധി​കൃ​ത​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും പ്ര​യോ​ജ​ന​മി​ല്ല​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.