ഏ​ലം​കു​ള​ത്തു യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം
Monday, November 30, 2020 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​വാ​ധി​പ​തി​യാ​യ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്നു കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ള​ത്ത് യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സി​പി​എ​മ്മി​ൽ സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​പ​ച​യം തി​രു​ത്താ​ൻ പ്ര​സ്ഥാ​ന​ത്തോ​ടു കൂ​റു​ള്ള പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​വു​ക​യാ​ണ് വേ​ണ്ട​തെ​ന്നും അ​ല്ലെ​ങ്കി​ൽ ബം​ഗാ​ളി​ലെ അ​വ​സ്ഥ കേ​ര​ള​ത്തി​ലെ പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​കു​മെ​ന്നും മു​ല്ല​പ്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
ഏ​ലം​കു​ളം പ​ഞ്ചാ​യ​ത്തി​ലേ​ക്കു മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളും ബ്ലോ​ക്ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​ൻ സ്ഥാ​നാ​ർ​ഥി​ക​ളും കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ ഷാ​ൾ അ​ണി​യി​ച്ചു. സ്ഥാ​നാ​ർ​ഥി​ക​ളെ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ പ​രി​ച​യ​പ്പെ​ടു​ത്തി. പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​കെ കേ​ശ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ, ഡി​സി​സി പ്ര​സി​ഡ​ന്‍റ്് വി.​വി പ്ര​കാ​ശ്, ജി​ല്ലാ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ പി.​ടി അ​ജ​യ് മോ​ഹ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ഇ.​മു​ഹ​മ്മ​ദ് കു​ഞ്ഞി, വി. ​ബാ​ബു​രാ​ജ്, നൗ​ഷാ​ദ് അ​ലി, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ സി. ​സു​കു​മാ​ര​ൻ, അ​ജീ​ഷ്, പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത് തു​ട​ങ്ങി​യ​വ​ർ പ്രസംഗി​ച്ചു.
ഏ​ലം​കു​ളം മു​തു​കു​ർ​ശി​യി​ലാ​ണ് പ​ഞ്ചാ​യ​ത്ത് യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം സം​ഘ​ടി​പ്പി​ച്ച​ത്.