ര​ക്ത​ദാ​നം: ഡി​വൈ​എ​ഫ്ഐ​ക്കു അ​വാ​ർ​ഡ്
Tuesday, December 1, 2020 11:56 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് കാ​ല​ത്ത് ഏ​റ്റ​വു​മ​ധി​കം ര​ക്തം ദാ​നം ചെ​യ്ത​തി​നു ഡി​വൈ​എ​ഫ്ഐ ജി​ല്ലാ ക​മ്മി​റ്റി​ക്ക് അ​വാ​ർ​ഡ്. മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി പി.​കെ മു​ബ​ഷീ​ർ, പ്ര​സി​ഡ​ന്‍റ് കെ. ​ശ്യാം പ്ര​സാ​ദ് എ​ന്നി​വ​ർ ചേ​ർ​ന്നു ഐ​എം​എ ബ്ല​ഡ് ബാ​ങ്കു​ക​ളു​ടെ സ്റ്റേ​റ്റ് ചെ​യ​ർ​മാ​ൻ ഡോ.​കെ.​എ സീ​തി​യി​ൽ നി​ന്നു സ്വീ​ക​രി​ച്ചു.
ഡി​വൈ​എ​ഫ്ഐ പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഷാ​ജി, ട്ര​ഷ​റ​ർ ഷി​ജി​ൽ, നീ​ര​ജ, കെ.​പി അ​നീ​ഷ്, കെ. ​ഷാ​ജി, വി. ​രാ​ഹു​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

സ്ഥാ​നാ​ർ​ഥി​യെ
ആ​ദ​രി​ച്ചു

പെ​രി​ന്ത​ൽ​മ​ണ്ണ: കെ​പി​എ​സ്ടി​എ മ​ല​പ്പു​റം വി​ദ്യാ​ഭ്യാ​സ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും മ​ങ്ക​ട ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്കു കോ​ഴി​ക്കോ​ട്ടു​പ​റ​ന്പ് ഡി​വി​ഷ​നി​ൽ നി​ന്നു മ​ത്സ​രി​ക്കു​ന്ന യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​മാ​യ യു.​കെ അ​ബൂ​ബ​ക്ക​റി​നെ
കെ​പി​എ​സ്ടി​എ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്് വി.​കെ അ​ജി​ത്്കു​മാ​ർ ഹാ​ര​മ​ണി​യി​ച്ചു ആ​ദ​രി​ച്ചു. കെ​പി​എ​സ്ടി​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ.​അ​ബ്ദു​ൾ​മ​ജീ​ദ് മാ​സ്റ്റ​ർ, ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി ര​ഘു​നാ​ഥ​ൻ മാ​സ്റ്റ​ർ, പി.​ഷ​റ​ഫു​ദീ​ൻ, ജോ​യ് മ​ത്താ​യി, വി. ​അ​ബ്ദു​ൾ​അ​സീ​സ്, കെ. ​ശ്രീ​നി​വാ​സ​ൻ, സ​മ​ദ് കൂ​ട്ടി​ൽ, ജ​യ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.