703 തോ​ക്കു​ക​ൾ പോ​ലീ​സ് ക​രു​ത​ലി​ൽ; ഫ​ലം പ്ര​ഖ്യാ​പി​ച്ച ശേ​ഷം തി​രി​കെ ന​ൽ​കും
Tuesday, December 1, 2020 11:56 PM IST
തേ​ഞ്ഞി​പ്പ​ലം: ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ജി​ല്ല​യി​ൽ വ്യ​ക്തി​ക​ളു​ടെ 703 ലൈ​സ​ൻ​സ് തോ​ക്കു​ക​ൾ പോ​ലീ​സ് ക​രു​ത​ലി​ൽ. ക്ര​മ​സ​മാ​ധാ​ന പാ​ല​ന​ത്തി​നും സു​ര​ക്ഷ​യ്ക്കും മു​ൻ​ഗ​ണ​ന ന​ൽ​കി​യാ​ണ് അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക്ട്് മ​ജി​സ്ട്രേ​റ്റി​ന്‍റെ നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സ് ന​ട​പ​ടി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സ​മാ​ധാ​ന​പ​ര​മാ​യ ന​ട​ത്തി​പ്പി​നും ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​മാ​യി അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് മ​ജി​സ്ട്രേ​റ്റ് വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​മു​ള്ള തോ​ക്കു​ക​ൾ അ​ത​ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് വ​ന്യ​മൃ​ഗ​ശ​ല്യ​മു​ള്ള മേ​ഖ​ല​യി​ൽ ജീ​വ​നു ഭീ​ഷ​ണി​യു​ള്ള​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ലൈ​സ​ൻ​സു​ള്ള തോ​ക്കു​ക​ൾ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ് മേ​ൽ​നോ​ട്ട​ത്തി​ൽ അ​ത​ത് മേ​ഖ​ല​യി​ലെ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ സൂ​ക്ഷി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം 39 ലൈ​സ​ൻ​സ് തോ​ക്കു​ക​ൾ ബാ​ങ്കു​ക​ളു​ടെ​യും സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ളു​ടെ​യും കൈ​വ​ശ​ത്തി​ലാ​ണ്. ആ​യു​ധ ലൈ​സ​ൻ​സു​ള്ള ജി​ല്ല​യി​ലെ എ​ല്ലാ വ്യ​ക്തി​ക​ളും ന​വം​ബ​ർ 30ന​കം അ​ത​തു പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ആ​യു​ധ​ങ്ങ​ൾ തി​രി​കെ ഏ​ൽ​പ്പി​ക്ക​ണ​മെ​ന്നും ഈ ​വി​വ​രം ലൈ​സ​ൻ​സി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണ​മെ​ന്നു​മു​ള്ള നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു ന​ട​പ​ടി. ആ​യു​ധ​ങ്ങ​ൾ നി​ക്ഷേ​പി​ച്ച​തി​നു​ള്ള ര​സീ​ത് കൊ​ടു​ക്കു​ന്ന​ത് ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​യു​ധ​ങ്ങ​ൾ സ്വ​യ​മേ​വ നി​ക്ഷേ​പി​ക്കാ​ത്ത​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ആ​യു​ധ​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഏ​ൽ​പ്പി​ക്കാ​ത്ത​വ​രു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കു​മെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ഡീ​ഷ​ണ​ൽ ഡി​സ്ട്രി​ക് മ​ജി​സ്ട്രേ​റ്റ് എ​ൻ.​എം മെ​ഹ​റ​ലി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ആ​യു​ധ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ശ​ദാം​ശ​ങ്ങ​ൾ അ​ത​ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ​മാ​ർ ജി​ല്ലാ ക​ള​ക്ട​റെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്. പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ലൈ​സ​ൻ​സി​ക​ൾ ഏ​ൽ​പ്പി​ച്ച ആ​യു​ധ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​നം ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച​യ്ക്ക് ശേ​ഷം മാ​ത്ര​മേ തി​രി​കെ ന​ൽ​കു​ക​യു​ള്ളൂ​വെ​ന്നു അ​ധി​കൃ​ത​ർ അ​റി​യി​ച്ചു