പ​രി​സ്ഥി​തി ലോ​ല പ്ര​ഖ്യാ​പ​നം: കാ​ളി​കാ​വി​ൽ വ്യാ​പാ​രി ക​ർ​ഷ​ക സം​യു​ക്തസ​മ​രം
Wednesday, December 2, 2020 12:00 AM IST
കാ​ളി​കാ​വ്: പ​രി​സ്ഥി​തി ലോ​ല​മേ​ഖ​ലാ പ​രി​ധി​യി​ൽ നി​ന്ന് ക​രു​വാ​ര​കു​ണ്ട്, കാ​ളി​കാ​വ്, കേ​ര​ള എ​സ്റ്റേ​റ്റ്, ചോ​ക്കാ​ട് വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​ഭൂ​മി​യും ഒ​ഴി​വാ​ക്കു​ക എ​ന്ന ആ​വ​ശ്യ​മു​ന്ന​യി​ച്ച് കാ​ളി​കാ​വി​ൽ ക​ർ​ഷ​ക​രു​ടെ​യും വ്യാ​പാ​രി​ക​ളു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സം​യു​ക്ത സ​മ​ര​പ്ര​ഖ്യാ​പ​നം. കേ​ന്ദ്ര​വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​യി ധ​ർ​ണാ സ​മ​രം. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ​യും ക​ർ​ഷ​ക​സം​ഘ​ട​ന കി​ഫ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ കാ​ളി​കാ​വ് പോ​സ്റ്റ് ഓ​ഫീ​സി​നു മു​ന്നി​ലാ​ണ് ധ​ർ​ണ്ണ​യും ഉ​പ​വാ​സ​സ​മ​ര​വും സം​ഘ​ടി​പ്പി​ച്ച​ത്.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​കുഞ്ഞു​മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ബി വ​യ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി​യി​ൽ കൂ​ടു​ത​ൽ ജ​ന​പ്ര​തി​നി​ധി​ക​ളെ​യും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തു​ക, വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ ഭീ​ഷ​ണി​യി​ൽ​നി​ന്ന് ജ​ന​ങ്ങ​ളു​ടെ സ്വ​ത്തി​നും ജീ​വ​നും സം​ര​ക്ഷ​ണം ന​ൽ​കു​ക, പ​രി​സ്ഥി​തി സം​വേ​ദ​ക മേ​ഖ​ല കൃ​ത്യ​മാ​യി നി​ർ​ണ​യി​ച്ച് ക​ർ​ഷ​ക​രെ​യും പൊ​തു​ജ​ന​ങ്ങ​ളെ​യും ബോ​ധ്യ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് സ​മ​ര​സ​മി​തി​യു​ടെ ആ​വ​ശ്യ​ങ്ങ​ൾ. കി​ഫ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​വീ​ണ്‍ ജോ​ർ​ജ് കൊ​ടു​ക​പ്പി​ള്ളി​ൽ, വി​നോ​ദ് പി.​മേ​നോ​ൻ, അ​ല​വി​ക്കു​ട്ടി ഹാ​ജി, ഹം​സ, എ​റ​ന്പ​ത്ത് ക​രീം,
അ​മീ​ർ ബെ​ന്നി, ഫൈ​സ​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.