ചെ​മ്പ​നോ​ട റോ​ഡി​ൽ വൈ​ദ്യു​തി​കാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ
Wednesday, December 2, 2020 11:25 PM IST
പെ​രു​വ​ണ്ണാ​മൂ​ഴി: ചെ​മ്പ​നോ​ട റോ​ഡി​ൽ വൈ​ദ്യു​തി​കാ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ൽ. സി​മ​ന്‍റ് കൊ​ണ്ടു​ള്ള പോ​സ്റ്റാ​ണി​ത്. ചു​വ​ട് ഭാ​ഗ​ത്തെ സി​മ​ന്‍റ് അ​ട​ർ​ന്നു പോ​യി​രി​ക്കു​ന്നു. തു​രു​മ്പെ​ടു​ത്ത നാ​ല് ചെ​റി​യ ക​മ്പി​ക​ളി​ലാ​ണു തൂ​ൺ നി​ൽ​ക്കു​ന്ന​ത്.11 കെ.​വി വൈ​ദ്യു​തി ലൈ​നാ​ണി​ത്.
നി​ര​ന്ത​രം വാ​ഹ​ന സ​ഞ്ചാ​ര​മു​ള്ള പാ​ത​യോ​ര​ത്താ​ണു ആ​പ​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന വൈ​ദ്യു​തി കാ​ലി​ന്‍റെ സ്ഥാ​നം. ച​ക്കി​ട്ട​പാ​റ സെ​ക്ഷ​ൻ ഓ​ഫീ​സ് അ​ധി​കാ​രി​ക​ൾ പ്ര​ശ്നം ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്നു ചെ​മ്പ​നോ​ട പ്ര​തി​ക​ര​ണ​വേ​ദി പ്ര​സി​ഡ​ന്‍റ്് പൗ​ലോ​സ് വ​ള്ളി​ക്കാ​ട്ടി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.