തോ​ട്ട​ക്കാ​ടി​ൽ ചെ​ന്നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്; നാട്ടുകാർ ഭീ​തി​യി​ൽ
Wednesday, December 2, 2020 11:25 PM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ട​ക്കാ​ടി​ൽ ചെ​ന്നാ​യ​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്. തൃ​ശൂ​ർ കോ​ള​നി​യി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി എ​ട്ടോ​ടെ വീ​ടു​ക​ളി​ൽ ക​യ​റി​യാ​ണ് ഇ​വ​രെ ചെ​ന്നാ​യ​ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​ത്.

മു​ണ്ട​യി​ൽ മാ​ണി ,വ​ട​ക്കേ​ട​ത്ത് രാ​ജു ,ക​രി​മ്പി​ൽ ബി​നു,പാ​ല​കു​ള​ങ്ങ​ര ശ്രീ​രാ​ജ് എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. നാ​ലു പേ​രും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്ന് കി​ട​ക്കു​ന്ന പ്ര​ദേ​ശ​മാ​ണ് തോ​ട്ട​ക്കാ​ട് തൃ​ശൂ​ർ കോ​ള​നി. രാ​ത്രി സ​മ​യ​ത്തു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ വ​ലി​യ ഭീ​തി​യി​ലാ​ണി​പ്പോ​ൾ. ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.