ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ നീ​ർ​നാ​യ​യു​ടെ ആ​ക്ര​മ​ണം പെ​രു​കു​ന്നു
Wednesday, December 2, 2020 11:25 PM IST
മു​ക്കം: ഇ​രു​വ​ഴി​ഞ്ഞി​പ്പു​ഴ​യി​ൽ നീ​ർ​നാ​യ​യു​ടെ ആ​ക്ര​മ​ണം വീ​ണ്ടും പെ​രു​കു​ന്നു. കൊ​ടി​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഇ​ട​വ​ഴി​ക്ക​ട​വ്, പു​റ​മ​ണ്ണ്, ക​ഴു​ത്തു​ട്ടി​പു​റാ​യ് എ​ന്നീ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം നി​ര​വ​ധി പേ​ർ​ക്ക് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റു. ക​ട്ട​യാ​ട്ട് ആ​യി​ശ, ഇ​സ്മാ​യി​ൽ, പു​തു​ക്കു​ടി​ക്കു​ന്ന​ത്ത് റം​ല, ക​ട്ട​യാ​ട്ട് കോ​യി​സ​ൻ എ​ന്നി​വ​രാ​ണ് ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. പ​രു​ക്കേ​റ്റ ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ചേ​ന്നമം​ഗ​ലൂ​ർ, കൊ​ടി​യ​ത്തൂ​ർ, കാ​ര​ശേ​രി ഭാ​ഗ​ങ്ങ​ളി​ലു​ള്ള ചെ​റി​യ കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ പ​ത്ത് പേർ​ക്ക് മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പ് നീ​ർ​നാ​യ​യു​ടെ ക​ടി​യേ​റ്റി​രു​ന്നു. നീ​ർ​നാ​യ​ക​ൾ വ​ന്യ​ജീ​വി വി​ഭാ​ഗ​ത്തി​ലാ​യ​തി​നാ​ൽ വ​നം വ​കു​പ്പ് ഇ​വ​യെ കൂ​ട് വ​ച്ച് പി​ടി​ക്കു​ന്ന​തി​ന് സം​വി​ധാ​ന​മൊ​രു​ക്ക​ണ​മെ​ന്ന് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു.