ക​രി​മ്പ​ന​ക്കു​ഴി ത​ട​യ​ണ പൊ​ളി​ച്ചു​നീ​ക്കി, നൂ​റി​ലേ​റെ കു​ടും​ബ​ങ്ങ​ൾ ആ​ശ​ങ്ക​യി​ൽ
Friday, December 4, 2020 12:45 AM IST
കൂ​രാ​ച്ചു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ​തി​മൂ​ന്നാം വാ​ർ​ഡി​ൽ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് നി​ർ​മ്മി​ച്ച ക​രി​മ്പ​ന​ക്കു​ഴി ത​ട​യ​ണ​യ​ണ​യു​ടെ അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​നാ​യി പ്ര​ധാ​ന​ഭാ​ഗം പൊ​ളി​ച്ച് നീ​ക്കി​യ​ത് മൂ​ലം പ്ര​ദേ​ശ​ത്തെ നൂ​റി​ലേ​റെ വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​ക്ഷാ​മം നേ​രി​ടുെ​മ​ന്ന് ആ​ശ​ങ്ക.

പ​തി​വ് വ​ർ​ഷ​ങ്ങ​ളി​ൽ മ​ഴ ക​ഴി​ഞ്ഞ് ഡി​സം​ബ​ർ അ​വ​സാ​ന​ത്തോ​ടെ​യാ​ണ് തോ​ടി​ലെ നീ​രൊ​ഴു​ക്ക് കു​റ​യു​ന്ന​തി​ന് മു​ൻ​പാ​യി ത​ട​യ​ണ​യു​ടെ പ​ല​ക​ക​ൾ ഇ​ട്ട് വെ​ള്ളം സം​ഭ​രി​ക്കു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള സ്രോ​ത​സുക​ളി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രും.​എ​ന്നാ​ൽ ക​ഴി​ഞ്ഞ ജൂ​ൺ മാ​സ​ത്തി​ൽ പ്ര​ള​യ​ഭീ​ക്ഷ​ണി നേ​രി​ട്ട സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​യ​ണ​യു​ടെ പ്ര​ധാ​ന ഭാ​ഗം അ​റ്റ​കു​റ്റ​പ​ണി ന​ട​ത്താ​നാ​യി പൊ​ളി​ച്ച് നീ​ക്കി​യ​ത് സ​മ​യ ബ​ന്ധി​ത​മാ​യി പു​ന:​ർ​നി​ർ​മാണം ന​ട​ത്താ​ത്ത​താ​ണ് പ​രി​സ​ര​വാ​സി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്ന​ത്.​ ത​ട​യ​ണ​യെ ആ​ശ്ര​യി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, പ​തി​മൂ​ന്ന് വാ​ർ​ഡു​ക​ളി​ലു​ള്ള വെ​ങ്കി​ട്ട​താ​ഴെ,ഓ​ഞ്ഞി​ൽ, പു​ളി​വ​യ​ൽ തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ തോ​ടി​ന് സ​മീ​പ​ങ്ങ​ളി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി കു​ടും​ബ​ങ്ങ​ളാ​ണ് ആ​ശ​ങ്ക നേ​രി​ടു​ന്ന​ത്.ത​ട​യ​ണ​യു​ടെ അ​റ്റ​കു​റ്റ​പ​ണി​ക​ൾ ന​ട​ത്താ​നാ​യി എസ്റ്റിമേറ്റ് ത​യാറാ​ക്കി ന​ൽ​കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞും ഫ​ണ്ട് അ​നു​വ​ദി​ച്ചി​ട്ടി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​യ​ണ​യു​ടെ പ്ര​വൃ​ത്തി ഉ​ട​ൻ ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ൽ കു​ടി​വെ​ള്ള​ത്തി​നാ​യി ത​ങ്ങ​ൾ പ്ര​തി​സ​ന്ധി നേ​രി​ടു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത്.