ട്രാ​ൻ​സ്ജെ​ന്‍​ഡ​റി​ന്‍റെ കൊ​ല​പാ​ത​കം: അ​ന്വേ​ഷ​ണം ഉടൻ പൂ​ർ​ത്തി​യാ​ക്ക​ണമെന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Friday, December 4, 2020 12:45 AM IST
കോ​ഴി​ക്കോ​ട്: ക​ഴി​ഞ്ഞ വ​ർ​ഷം ഏ​പ്രി​ൽ ഒ​ന്നി​ന് കൊ​ല ചെ​യ്യ​പ്പെ​ട്ട ക​ണ്ണൂ​ർ ആ​ല​ക്കോ​ട് സ്വ​ദേ​ശി​യും ട്രാ​ന്‍​സ് ജെ​ന്‍​ഡ​റു​മാ​യ ഷാ​ലു​വി​ന്‍റെ കൊ​ല​പാ​ത​ക​ത്തി​ൽ ന​ട​ക്കാ​വ് പോ​ലീ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ന്‍റെ അ​ന്വേ​ഷ​ണം എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി അ​ന്തി​മ റി​പ്പോ​ർ​ട്ട് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ.​ക​മ്മീ​ഷ​ൻ ജു​ഡി​ഷൽ അം​ഗം പി. ​മോ​ഹ​ന​ദാ​സാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കി​യ​ത്.
കോ​ഴി​ക്കോ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നും ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് വാ​ങ്ങി​യി​രു​ന്നു. ഷാ​ലു​വി​ന്‍റെ മ​ര​ണ​ത്തി​ൽ ക്രൈം 349/2019 ​ന​മ്പ​റാ​യി കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. ആ​ദ്യം സി​ആ​ർ​പി​സി. 174 വ​കു​പ്പി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും ഷാ​ലു​വി​നെ ആ​രോ ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ന്ന​താ​ണെ​ന്ന് മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ വ​കു​പ്പ് 302 ചേ​ർ​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​ണ്. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്. ലോ​ക്ക് ഡൗ​ൺ വ​ന്ന​തു കാ​ര​ണ​മാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് കാ​ല​താ​മ​സം നേ​രി​ട്ട​തെ​ന്നും റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. സി​സി​ലി ജോ​ർ​ജ് സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.

590 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി

നാ​ദാ​പു​രം:​തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് വ്യാ​ജ​മ​ദ്യ വി​ത​ര​ണം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ദാ​പു​രം എ​ക്‌​സൈ​സ് സം​ഘം ന​ട​ത്തി​യ റെ​യ്ഡി​ല്‍590 ലി​റ്റ​ര്‍ വാ​ഷ് പി​ടി​കൂ​ടി ന​ശി​പ്പി​ച്ചു.​
വെ​ള്ളി​യോ​ട് മു​തു​കു​റ്റി പു​ഴ​ക്ക​ര​യി​ല്‍ ബാ​ര​ലു​ക​ളി​ലും, ക​ന്നാ​സു​ക​ളി​ലു​മാ​യി സൂ​ക്ഷി​ച്ച് വെ​ച്ച വാ​ഷ് ശേ​ഖ​ര​മാ​ണ് പി​ടി​കൂ​ടി​യ​ത്.