ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ട​രു​ത്; പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു
Friday, December 4, 2020 12:45 AM IST
കോ​ഴി​ക്കോ​ട്: ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ​ക്കെ​തി​രെ യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ൽ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി​ക്ക് മു​ന്നി​ൽ സാം​സ്കാ​രി​ക പ്ര​തി​ഷേ​ധ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു.സാ​മ്പ​ത്തി​ക വാ​ണി​ജ്യ താ​ത്പ​ര്യ​ങ്ങ​ളു​ടെ പേ​രു​പ​റ​ഞ്ഞ് കേ​ര​ള​ത്തി​ലെ ആ​കാ​ശ​വാ​ണി പ്രാ​ദേ​ശി​ക നി​ല​യ​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ പ്ര​സാ​ർ ഭാ​ര​തി കോ​ർ​പ്പ​റേ​ഷ​ൻ കൈ​ക്കൊ​ണ്ട് തീ​രു​മാ​നം റ​ദ്ദാ​ക്ക​ണ​മെ​ന്ന് യു​വ​ക​ലാ​സാ​ഹി​തി ആ​വ​ശ്യ​പ്പെ​ട്ടു. നാ​ട​ക പ്ര​വ​ർ​ത്ത​ക​യും ആ​കാ​ശ​വാ​ണി ഗ​സ്റ്റ് ആ​ർ​ട്ടി​സ്റ്റു​മാ​യ അ​ജി​ത ന​മ്പ്യാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ​ ജോ.സെ​ക്ര​ട്ട​റി കെ.​വി.സ​ത്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​പ്റ്റ ജി​ല്ലാ സെ​ക്ര​ട്ട​റി സി.​പി. സ​ദാ​ന​ന്ദ​ൻ, യു​വ​ക​ലാ​സാ​ഹി​തി ജി​ല്ലാ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് കു​രു​വ​ട്ടൂ​ർ എ​ന്നി​വ​ർ പ്രസം ഗിച്ചു.