തെര​ഞ്ഞെ​ടു​പ്പി​ല്‍ പെ​ണ്‍​പ​ട​യ്ക്ക് ക​രു​ത്ത് പ​ക​ര്‍​ന്ന് കു​ടും​ബ​ശ്രീ
Friday, December 4, 2020 12:45 AM IST
താ​മ​ര​ശേ​രി: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെര​ഞ്ഞെ​ടു​പ്പി​ല്‍ പു​തു​പ്പാ​ടി​യി​ല്‍ പെ​ണ്‍​പ​ട​യ്ക്ക് ക​രു​ത്ത് പ​ക​ര്‍​ന്ന് കു​ടും​ബ​ശ്രീ. 23 പേ​രാ​ണ് കു​ടും​ബ​ശ്രീ​യി​ല്‍ നി​ന്നും മ​ത്സ​ര രം​ഗ​ത്തു​ള്ള​ത്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 21 പേ​രും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് 2 പേ​രു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. ഇ​ട​ത് പ​ക്ഷ​ത്ത് നി​ന്നും 10 പേ​രും വ​ല​തു​പ​ക്ഷ ത്ത് ​നി​ന്ന് 9 ഉം ​എ​ന്‍​ഡി​എ​യി​ല്‍ നി​ന്ന് 3 പേ​രും ഒ​രു സ്വ​ത​ന്ത്ര​യു​മാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്.
കു​ടും​ബ​ശ്രീ അം​ഗം, എ​ഡി​എ​സ് അം​ഗം, സി​ഡി​എ​സ് അം​ഗം എ​ന്നീ നി​ല​ക​ളി​ല്‍ സ​മൂ​ഹ​ത്തി​ല്‍ നി​ര​ന്ത​രം ഇ​ട​പെ​ടു​ന്ന​വ​രാ​യ​തി​നാ​ലാ​ണ് മു​ന്ന​ണി​ക​ള്‍ ഇ​വ​രെ മ​ത്സ​ര രം​ഗ​ത്തി​റ​ക്കി​യ​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ​ത് കൊ​ണ്ട് ഇ​വ​ര്‍​ക്ക് വാ​ര്‍​ഡി​ല്‍ ഒ​രു പ​രി​ച​യെ​പ്പ​ടു​ത്ത​ലി​ന്‍റെ ആ​വ​ശ്യം പോ​ലും വ​രു​ന്നി​ല്ല എ​ന്ന​ത് മു​ന്ന​ണി​ക​ള്‍​ക്ക് ഏ​റെ ആ​ശ്വാ​സ​മാ​ണ്. നി​ല​വി​ലു​ള്ള സി​ഡി​എ​സ് ഭ​ര​ണ​സ​മി​തി​യി​ല്‍ നി​ന്നും മൂ​ന്ന് പേ​രാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ​യു​ടെ കു​ട​ക്കീ​ഴി​ല്‍ ഒ​രേ മ​ന​സോ​ടെ പ്ര​വ​ര്‍​ത്തി​ച്ച​വ​രാ​ണ് ഇ​പ്പോ​ള്‍ വീ​റും വാ​ശി​യു​മാ​യി അ​വ​ര​വ​രു​ടെ രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ള്‍ ഉ​യ​ര്‍​ത്തി പി​ടി​ച്ചു മു​ന്ന​ണി​ക​ള്‍​ക്ക് വേ​ണ്ടി മ​ത്സ​രി​ക്കു​ന്ന​ത്.