വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി
Friday, December 4, 2020 12:45 AM IST
കോ​ഴി​ക്കോ​ട്: അ​ഴി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ര്‍​ക്കെ​തി​രെ ചോ​മ്പാ​ല്‍ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. മോ​ന്താ​ല്‍ പാ​ല​ത്തി​ന് സ​മീ​പ​ത്തെ പ​ച്ച​ക്ക​റി ക​ട പൂ​ട്ടു​വാ​ന്‍ നോ​ട്ടീ​സ് ന​ല്‍​കി.
കു​ഞ്ഞി​പ്പ​ള്ളി​ക്ക് സ​മീ​പ​ത്ത് അ​ന​ധി​കൃ​ത​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന തു​ണി​ക്ക​ട, ലോ​ട്ട​റി ക​ച്ച​വ​ടം എ​ന്നി​വ പൂ​ട്ടി​ച്ചു. കു​ഞ്ഞി​പ്പ​ള്ളി പ​രി​സ​ര​ത്തെ അ​ത്ത​ര്‍ ക​ച്ച​വ​ടം ഒ​ഴി​വാ​ക്കി. അ​ണ്ടി ക​മ്പ​നി പ​രി​സ​രം, ഓ​വ​ര്‍ ബ്രി​ഡ്ജ് പ​രി​സ​രം, ചു​ങ്കം, മു​ക്കാ​ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ണ്ടി​യി​ല്‍ കൊ​ണ്ടു​വ​ന്ന് പ​ഴ വ​ര്‍​ഗ​ങ്ങ​ള്‍ വി​ല്‍​ക്കു​ന്ന​ത് ത​ട​ഞ്ഞ് താ​ക്കീ​ത് ന​ല്‍​കി.