കോഴിക്കോട്: കേന്ദ്രസർക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങൾക്കെതിരെ രാജ്യത്തെ കർഷകർ ദില്ലിയില്‍ നടത്തുന്ന പോരാട്ടത്തിന് കേരള കോൺഗ്രസ് -എം കോഴിക്കോട് ജില്ലാ നേതൃത്വ യോഗം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
ജില്ലാ പ്രസിഡന്റ് ടി.എം.ജോസഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ഇക്ബാൽ, എം.സി കുര്യൻ, ബേബി കാപ്പു കാട്ടിൽ, കെ.കെ നാരായണൻ,ആന്റണി ഈരൂരി, വയലാങ്കര മുഹമ്മദ് ഹാജി, റോയി മുരുക്കോലിൽ, സുരേന്ദ്രൻ പാലേരി, എന്നിവർ പ്രസംഗിച്ചു.
പന്തം കൊളുത്തി
പ്രകടനം നടത്തി
കുറ്റ്യാടി: കേന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ നടപടികൾക്കെതിരെ വടക്കെ ഇന്ത്യയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകക്കട്ടിൽ കർഷകർ പന്തം കൊളുത്തി പ്രകടനം നടത്തി.
കെ.ടി.രാജൻ, കെ.കെ.ദിനേശൻ, റീനാ സുരേഷ്, എം.കെ.സുനീഷ് എന്നിവര്‍ നേതൃത്വം നല്കി.
കർഷക രക്ഷാസമിതി
ധർണ നടത്തി
കൂരാച്ചുണ്ട്: കേന്ദ്ര സർക്കാറിന്റെ കർഷവിരുദ്ധ നയങ്ങൾക്കെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക മഹാ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത കർഷക രക്ഷാസമിതിയുടെ ആഭിമുഖ്യത്തിൽ കൂരാച്ചുണ്ട് പോസ്റ്റ് ഓഫീസിന് മുൻപിൽ ധർണ നടത്തി.
സെന്റ് തോമസ് ഫൊറോന വികാരി ഫാ.ജെയിംസ് വാമറ്റത്തിൽ ഉദ്ഘാടനം ചെയ്തു.ഒ.ഡി.തോമസ് അധ്യക്ഷത വഹിച്ചു. നേതാക്കളായ കുര്യൻ ചെമ്പാനാനി, സണ്ണി പാരഡൈസ്, രാജൻ ഉറുമ്പിൽ, ബിജു മാണി, എന്നിവർ പ്രസംഗിച്ചു. സജി വെങ്കിട്ടയിൽ, ജോൺ വേളാങ്കണ്ണി, ബെന്നി എടത്തിൽ, കുര്യൻ പുല്ലുപറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
ഭിന്നശേഷിക്കാരുടെ വീൽചെയർ റാലി
മുക്കം : കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യവുമായി ഭിന്നശേഷിക്കാരുടെ വീൽചെയർ റാലി. ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് എന്റെ മുക്കം സന്നദ്ധ സേനയാണ് വ്യത്യസ്തമായ റാലി സംഘടിപ്പിച്ചത്. ശാരീരിക ബുദ്ധിമുട്ടുകൾ മറന്ന് പ്ലക്കാർഡുമായി മുദ്രാവാക്യം വിളിച്ചാണ് ഭിന്നശേഷിക്കാർ റാലിയിൽ പങ്കെടുത്തത്. കാരശേരി സഹകരണ ബാങ്കിന് മുന്നിൽ നിന്നാരംഭിച്ച വീൽച്ചെയർ റാലി നഗരം ചുറ്റി ബസ് സ്റ്റാൻഡിൽ സമാപിച്ചു. പ്രത്യേക വാഹനളിലാണ് ഭിന്നശേഷിക്കാരെ മുക്കത്തെത്തിച്ചത്.