തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി ; അ​വ​ധി അ​പേ​ക്ഷ​യ്ക്ക് വി​ല​ക്ക്
Friday, December 4, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: കോ​വി​ഡ് കാ​ല​ത്ത് ഇ​ല​ക്ഷ​ൻ ഡ്യൂ​ട്ടി​യെ​ടു​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ടി. ഇ​ല​ക്ഷ​ന്‍ ഡ്യൂ​ട്ടി ഒ​ഴി​വാ​ക്ക​ണ​മെ​ന്ന അ​പേ​ക്ഷ​ക​ള്‍ കു​ന്നു​കൂ​ടി​യ​തോ​ടെ ത​ല്‍​ക്കാ​ലം അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​ത് നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍ നി​ര്‍​ദേ​ശി​ച്ചു.
പ​ല​രും തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യെ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നി​ല്ലെ​ന്ന വി​മ​ര്‍​ശ​നം ഇ​തി​ന​കം ഉ​യ​ര്‍​ന്നു​ക​ഴി​ഞ്ഞു.​വി​വി​ധ എ​ന്‍​ജി​ഒ സം​ഘ​ട​ന​ക​ളു​ടെ ആ​ശീ​ര്‍​വാ​ദ​ത്തോ​ടെ യാ​ണ് പ​ല​രും ഡ്യൂ​ട്ടി​യി​ല്‍ നി​ന്നും പി​ന്‍​മാ​റു​ന്ന​ത്. പി​ന്‍​മാ​റാ​ന്‍ കാ​ര​ണം കാ​ണി​ക്ക​ണ​മെ​ന്നി​രി​ക്കേ പ​ല​രും സി​സാ​ര കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് ത​ടി​യൂ​രു​ക​യാ​ണ്.
കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ മാ​ത്രം ഏ​റ്റ​വും കൂ​ടു​ത​ല്‍ അ​പേ​ക്ഷ​ക​ള്‍ ല​ഭി​ച്ചി​രി​ക്കു​ന്ന​ത് വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ല്‍ നി​ന്നാ​ണ്. പ്ര​ത്യേ​ക ബ​ത്ത ല​ഭി​ക്കു​മെ​ന്ന​റി​ഞ്ഞി​ട്ടും ഡ്യൂ​ട്ടി എ​ടു​ക്കാ​ന്‍ താ​ല്‍​പ​ര്യം കാ​ണി​ക്കു​ന്നി​ല്ല. നി​ര​വ​ധി പേ​ര്‍ നി​സാ​ര കാ​ര​ണം പ​റ​ഞ്ഞ് ഡ്യൂ​ട്ടി​ക്കെ​ത്താ​താ​യ​തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന സ​മ​യ​ത്ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​നും അ​തു​വ​ഴി ജോ​ലി​യി​ല്‍ നി​ന്നും ഒ​ഴി​വാ​കാ​നു​മാ​ണ് നി​ര്‍​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. സാ​മ​ഗ്രി​ക​ള്‍ ഉ​ള്‍​പ്പെ​ടെ കൈ​പ്പ​റ്റാ​ന്‍ മ​ണി​ക്കൂ​റു​ക​ളോ​ളം കാ​ത്തു​നി​ല്‍​ക്കേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കു​മെ​ന്ന​തും കോ​വി​ഡ് കാ​ല​ത്ത് ഇ​ത് പ്ര​ശ്‌​ന​മാ​കു​മെ​ന്നു​മു​ള്ള​തു​കൊ​ണ്ടാ​ണ് ഈ ​പി​ന്‍​വാ​ങ്ങ​ലെ​ന്നാ​ണ് അ​റി​യു​ന്ന​ത്.
ഡ്യൂ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​സ​ര്‍​വി​ലും ആ​ളെ​വ​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും കൂ​ടു​ത​ല്‍ പേ​രെ ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.