ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യും മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി​യി​ൽ
Friday, December 4, 2020 12:48 AM IST
കൂ​രാ​ച്ചു​ണ്ട്: അ​നു​ദി​നം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് വി​നോ​ദ സ​ഞ്ചാ​രി​ക​ൾ എ​ത്തി​ച്ചേ​രു​ന്ന വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ പു​ഴ​യോ​രം മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്താ​ൽ നി​റ​യു​ന്നു.
ഇ​തു​മൂ​ലം കോ​ഴി​ക്കോ​ട് ന​ഗ​രം അ​ട​ക്കം ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​ത​ര​ണം ന​ട​ത്തു​ന്ന ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ പെ​രു​വ​ണ്ണാ​മൂ​ഴി ഡാം ​റി​സ​ർ​വോ​യ​റി​ലെ ജ​ല​വും ഇ​തി​നോ​ട് ചേ​ർ​ന്ന് ഒ​ഴു​കു​ന്ന ക​രി​യാ​ത്തും​പാ​റ പു​ഴ​യും മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി​യി​ലാ​ണ്. യാ​തൊ​രു​വി​ധ നി​യ​ന്ത്ര​ണ​ങ്ങ​ളു​മി​ല്ലാ​തെ ഇ​വി​ടെ എ​ത്തി​ച്ചേ​രു​ന്ന സ​ന്ദ​ർ​ശ​ക​ർ ഉ​പ​യോ​ഗ ശേ​ഷ​മു​ള്ള ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ അ​ട​ക്ക​മു​ള്ള പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ പു​ഴ​യോ​ര​ങ്ങ​ളി​ൽ വ​ൻ​തോ​തി​ൽ നി​ക്ഷേ​പി​ക്കു​ന്ന​താ​ണ് ഭീ​ഷ​ണി​യാ​യി മാ​റു​ന്ന​ത് . മ​ഴ​യു​ടെ അ​വ​സാ​ന​ത്തോ​ടെ റി​സ​ർ​വോ​യ​റി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു വ​രു​ന്ന​തി​നാ​ൽ പു​ഴ​യോ​ര​ത്തെ മാ​ലി​ന്യ അ​വ​ശി​ഷ്ട​ങ്ങ​ൾ റി​സ​ർ​വോ​യ​റി​ലെ ജ​ല​ത്തി​ൽ ക​ല​രാ​ൻ ഇ​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ മേ​ഖ​ല​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ൻ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് അ​ട​ക്ക​മു​ള്ള ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ രം​ഗ​ത്തെ​ത്തി ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.