പ്ര​ഥ​മ സ​വേ​രി​യ​ന്‍ പു​ര​സ്‌​കാരം സ​മ​ര്‍​പ്പി​ച്ചു
Friday, December 4, 2020 12:48 AM IST
കോ​ഴി​ക്കോ​ട്: സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് ഏ​ര്‍​പ്പെ​ടു​ത്തി​യ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് സേ​വി​യ​റി​ന്‍റെ പേ​രി​ലു​ള്ള പ്ര​ഥ​മ സ​വേ​രി​യ​ന്‍ പു​ര​സ്‌​ക്കാ​രം ചെ​ല​വൂ​ര്‍ കാ​ളാ​ണ്ടി താ​ഴം ദ​ര്‍​ശ​നം സാം​സ്‌​കാ​രി​ക വേ​ദി ക്ക്‌ ​സ​മ​ര്‍​പ്പി​ച്ചു.
കോ​ള​ജി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ കോ​ഴി​ക്കോ​ട് ബി​ഷ​പ് ഡോ . ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ ദ​ര്‍​ശ​നം സാം​സ്‌​കാ​രി​ക വേ​ദി സെ​ക്ര​ട്ട​റി എം.​എ. ജോ​ണ്‍​സ​ണ് പു​ര​സ്‌​കാ​രം കൈ​മാ​റി.
25 ,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്‌​കാ​രം. പ​രി​സ്ഥി​തി ഊ​ര്‍​ജ- മേ​ഖ​ല​ക​ളി​ല്‍ മി​ക​ച്ച സേ​വ​നം ന​ട​ത്തി​യ​തി​നാ​ണ് പു​ര​സ്‌​കാ​രം.
സെ​ന്‍റ് സേ​വി​യേ​ഴ്‌​സ് കോ​ള​ജ് മാ​നേ​ജ​ര്‍ മോ​ണ്‍. വി​ന്‍​സ​ന്‍റ് അ​റ​യ്ക്ക​ല്‍,പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ.​വ​ര്‍​ഗീ​സ് മാ​ത്യു ,വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ ഫാ. ​ജോ​ണ്‍​സ​ണ്‍ കൊ​ച്ചു​പ​റ​മ്പി​ല്‍, മോ​ൺ. ജെ​ന്‍​സ​ന്‍ പു​ത്ത​ന്‍ വീ​ട്ടി​ല്‍, സ​തീ​ശ​ന്‍ കൊ​ല്ല​റ​യ്ക്ക​ല്‍, ക​വി പി.​കെ. ഗോ​പി, ര​ശ്മി ആ​ര്‍. നാ​ഥ്, പി.​ര​മേ​ശ് ബാ​ബു, ബ​ബി​ത അ​ശോ​ക് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.