സ​ർ​ക്കാ​രി​നെ​തി​രേ ജ​ന​ങ്ങ​ൾ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കും: മു​ല്ല​പ്പ​ള്ളി
Friday, December 4, 2020 12:48 AM IST
പേ​രാ​മ്പ്ര: എ​ല്ലാ മേ​ഖ​ല​യി​ലും സ​മ്പൂ​ർ​ണ​മാ​യി പ​രാ​ജ​യ​പ്പെ​ട്ട സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രെ​യു​ള്ള ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം അ​ല​യ​ടി​ക്കു​ന്ന​താ​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. യു​ഡി​എ​ഫ് പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സ്ഥാ​നാ​ർ​ഥി സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ഒ​രു നേ​ട്ട​വും ഈ ​സ​ർ​ക്കാ​രി​ന് അ​വ​കാ​ശ​പ്പെ​ടാ​നി​ല്ല. അ​ഴി​മ​തി ആ​ചാ​ര​മാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. എ​ക്സൈ​സ് വ​കു​പ്പി​ലെ അ​ഴി​മ​തി​ക​ളെ കു​റി​ച്ച് പ്ര​ത്യേ​ക അ​ന്വേ​ഷ​ണം വേ​ണം. അ​ഴി​മ​തി​യി​ലൂ​ടെ പാ​ർ​ട്ടി​ക്കു​വേ​ണ്ടി ഏ​റ്റ​വും കൂ​ടു​ത​ൽ പ​ണം പി​രി​ച്ച മ​ന്ത്രി​യെ​ന്ന ബ​ഹു​മ​തി ടി.​പി രാ​മ​കൃ​ഷ്ണ​നാ​ണ്. അ​ബ്കാ​രി​ക​ൾ​ക്ക് മാ​ത്ര​മാ​ണ് ഈ ​ഭ​ര​ണ​ത്തി​ൽ നേ​ട്ടം. കേ​ന്ദ്ര​ത്തി​ലെ​യും സം​സ്ഥാ​ന​ത്തെ​യും സ​ർ​ക്കാ​രു​ക​ൾ ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ക​യാ​ണ്. ഇ​രു സ​ർ​ക്കാ​രു​ക​ളും ഒ​രേ പാ​ത​യി​ലാ​ണ് സ​ഞ്ച​രി​ക്കു​ന്ന​ത്.
കെ​എ​സ്എ​ഫ്ഇ​യി​ലെ വി​ജി​ല​ൻ​സ് റെ​യ്ഡി​നെ തു​ട​ർ​ന്ന് ധ​ന​മ​ന്ത്രി പ്ര​തി​ക്കൂ​ട്ടി​ലാ​യി​രി​ക്കു​ക​യാ​ണ്. കി​ഫ്ബി​യി​ലൂ​ടെ കേ​ര​ള​ത്തെ കൂ​ടു​ത​ൽ ക​ട​ക്കെ​ണി​യി​ലേ​ക്ക് ത​ള്ളി​വി​ട്ടി​രി​ക്കു​ക​യാ​ണ് തോ​മ​സ് ഐ​സ​ക്. ഗാ​ന്ധി​യു​ടെ സ്വ​പ്നം സാ​ക്ഷാ​ൽ​ക്ക​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് പ​ഞ്ചാ​യ​ത്ത് രാ​ജ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കി​യ​ത്. എ​ന്നാ​ൽ സി.​പി.​എം കേ​ര​ള​ത്തി​ൽ ഇ​തി​നെ അ​ഴി​മ​തി വ​ള​ർ​ത്താ​നു​ള്ള ഉ​പ​ക​ര​ണ​മാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
യു​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യു​ടെ പ്ര​കാ​ശ​ന​വും മു​ല്ല​പ്പ​ള്ളി നി​ർ​വ​ഹി​ച്ചു. കോ​ട്ടൂ​രി​ലെ സ​ഹോ​ദ​ര​ങ്ങ​ളാ​യ അ​ർ​ച്ച​ന​യും ആ​തി​ര​യും ചേ​ർ​ന്ന് വ​ര​ച്ച ഛായ ​ചി​ത്ര​വും അ​ദ്ദേ​ഹം ഏ​റ്റു​വാ​ങ്ങി. യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പു​തു​ക്കു​ടി അ​ബ്ദു​റ​ഹി​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.