മു​ഴു​വ​ന്‍ എ​ഡ്യുക്കേ​റ്റ​ര്‍​മാ​രെ​യും സ്ഥി​ര​പ്പെ​ടു​ത്ത​ണം: കെ​ആ​ര്‍​ടി​എ
Sunday, January 17, 2021 11:08 PM IST
കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ പ​ഠി​ക്കു​ന്ന മൈ​ല്‍​ഡ്, മോ​ഡ​റേ​റ്റ് ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്കു​വേ​ണ്ടി കൂ​ടു​ത​ല്‍ കൗ​ണ്‍​സ​ല​ര്‍​മാ​രെ നി​യ​മി​ക്കു​ക​യും കൂ​ടു​ത​ല്‍ അ​ധ്യാ​പ​ക​ര്‍​ക്ക് പ​രീ​ശീ​ല​നം ന​ല്‍​കു​ക​യും ചെ​യ്യു​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ല്‍ കേ​ര​ള റി​സോ​ഴ്‌​സ് ടീ​ച്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ (കെ​ആ​ര്‍​ടി​എ) ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.
കൗ​ണ്‍​സ​ലിം​ഗി​നേ​ക്കാ​ള്‍ വേ​ണ്ട​ത് പ​ഠ​ന സം​വി​ധാ​ന​ങ്ങ​ളാ​ണ്. നി​ല​വി​ല്‍ ക​രാ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ജോ​ലി​ചെ​യ്യു​ന്ന മു​ഴു​വ​ന്‍ എ​ഡ്യുക്കേ​റ്റ​ര്‍​മാ​രെ​യും സ്ഥി​ര​മാ​യി നി​യ​മി​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ത​യ്യാ​റാ​വേ​ണ്ട​ത്. സ്‌​പെ​ഷ​ല്‍ എ​ഡ്യുക്കേ​റ്റ​ര്‍​മാ​രു​ടെ ത​സ്തി​ക സൃ​ഷ്ടി​ക്ക​ണ​മെ​ന്നും വി​ഷ​യം ബ​ജ​റ്റ് ച​ര്‍​ച്ച​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എ​ൽ. ഷീ​ന ആ​വ​ശ്യ​പ്പെ​ട്ടു.