ജി​ല്ല​യി​ൽ 385 പേർക്കുകൂ​ടി കോവിഡ്
Monday, January 18, 2021 11:51 PM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 385 പോ​സി​റ്റീ​വ് കേ​സു​ക​ൾ കൂ​ടി റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. ജ​യ​ശ്രീ അ​റി​യി​ച്ചു. 350 പേ​ർ രോ​ഗ​മു​ക്തി നേ​ടി. വി​ദേ​ശ​ത്ത് നി​ന്ന് എ​ത്തി​യ​വ​രി​ൽ പോ​സി​റ്റീ​വ് ആ​യ​വ​രി​ല്ല. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തി​യ​വ​രി​ൽ ര​ണ്ടു പേ​ർ​ക്ക് പോ​സി​റ്റീ​വ് ആ​യി. ഏ​ഴു കേ​സു​ക​ൾ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ർ​ക്കം വ​ഴി 376 പേ​ർ​ക്ക് പോ​സി​റ്റീ​വാ​യി.
ഇ​ന്ന​ലെ പു​തു​താ​യി വ​ന്ന 1230 പേ​രു​ൾ​പ്പെ​ടെ ജി​ല്ല​യി​ൽ 22,184 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ജി​ല്ല​യി​ൽ ഇ​തു​വ​രെ 246105 പേ​ർ നി​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​ക്കി. കൂ​ടാ​തെ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടു​കൂ​ടി പു​തു​താ​യി വ​ന്ന 77 പേ​ർ ഉ​ൾ​പ്പെ​ടെ 963 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.ജി​ല്ല​യി​ൽ ഇ​ന്ന​ലെ വ​ന്ന 762 പേ​ർ ഉ​ൾ​പ്പെ​ടെ ആ​കെ 9362 പ്ര​വാ​സി​ക​ളാ​ണ് നി​രീ​ക്ഷ​ണ​ത്തി​ൽ ഉ​ള്ള​ത്. ഇ​തി​ൽ 274 പേ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം സ​ജ്ജ​മാ​ക്കി​യ കോ​വി​ഡ്കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും, 9088 പേ​ർ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.