റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Monday, January 18, 2021 11:51 PM IST
കോ​ഴി​ക്കോ​ട്: വാ​ട​ക വീ​ട്/ വാ​ട​ക ക്വാ​ര്‍​ട്ടേ​ഴ്സ് / വാ​ട​ക ഫ്ലാ​റ്റ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സി​ക്കു​ന്ന മു​ഴു​വ​ന്‍ പേ​ര്‍​ക്കും റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​റ​മേ​രി, എ​ട​ച്ചേ​രി, തൂ​ണേ​രി, നാ​ദാ​പു​രം, കു​ന്നു​മ്മ​ല്‍, ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ താ​മ​സ​ക്കാ​രാ​യ​വ​രു​ടെ അ​പേ​ക്ഷ​ക​ള്‍ 22ന് ​സ്വീ​ക​രി​ക്കു​മെ​ന്ന് വ​ട​ക​ര താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. കെ​ട്ടി​ടം ഉ​ട​മ​യു​ടെ സ​മ്മ​തം ആ​വ​ശ്യ​മി​ല്ല.
അ​പേ​ക്ഷ​ക​ര്‍ വ​രു​മാ​ന സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, വാ​ട​ക​ക്ക​രാ​റി​ന്‍റെ പ​ക​ര്‍​പ്പ് അ​ല്ലെ​ങ്കി​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നി​ന്നു​ള്ള താ​മ​സ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, ആ​ധാ​ര്‍ കാ​ര്‍​ഡ് പ​ക​ര്‍​പ്പ്, കാ​ര്‍​ഡു​ട​മ​യാ​വേ​ണ്ട ഗൃ​ഹ​നാ​ഥ​യു​ടെ ഫോ​ട്ടോ എ​ന്നി​വ സ​ഹി​തം രാ​വി​ലെ വ​ട​ക​ര സ​പ്ലൈ ഓ​ഫി​സി​ല്‍ നേ​രി​ല്‍ എ​ത്ത​ണം. പ​രി​ശോ​ധ​ന​യ്ക്കുശേ​ഷം അ​ടു​ത്തു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നും ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ണം.

അ​സി​. ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ അ​ഭി​മു​ഖം 21 ന്

​കോ​ഴി​ക്കോ​ട്: ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സി​ല്‍ ഒ​ഴി​വു​ള​ള അ​സി​സ്റ്റ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​റു​ടെ ത​സ്തി​ക​യി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തു​ന്നു. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദം, പ​ത്ര​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ര​ണ്ട് വ​ര്‍​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യം എ​ന്നി​വ​യാ​ണ് യോ​ഗ്യ​ത.
പ​ത്ര​ക്കു​റി​പ്പു​ക​ള്‍ ത​യ്യാ​റാ​ക്കു​ന്ന​തി​ല്‍ പ്രാ​വീ​ണ്യ​മു​ണ്ടാ​യി​രി​ക്ക​ണം. പ്രാ​യ​പ​രി​ധി 40 വ​യ​സ്. യോ​ഗ്യ​ത​യു​ള​ള​വ​ര്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും പ​ക​ര്‍​പ്പും സ​ഹി​തം 21ന് ​രാ​വി​ലെ 10.30 ന് ​ക​ള​ക്ടറേ​റ്റി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് പ​ബ്ളി​ക് റി​ലേ​ഷ​ന്‍​സ് വ​കു​പ്പ് മേ​ഖ​ലാ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഓ​ഫീ​സി​ല്‍ ന​ട​ക്കു​ന്ന വാ​ക്-ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​കേ​ണ്ട​താ​ണ്.