പോ​ത്തു​ണ്ടി പാ​ലം ടെ​ൻ​ഡ​ർ ചെ​യ്തു, കു​പ്പാ​യ​ക്കോ​ട് പാ​ല​ത്തി​ന് ഭ​ര​ണാ​നു​മ​തി
Monday, January 18, 2021 11:51 PM IST
തി​രു​വ​മ്പാ​ടി: പു​തു​പ്പാ​ടി, കോ​ട​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന​തും അ​ടി​വാ​രം-​നൂ​റാം​തോ​ട് റോ​ഡി​ൽ സ്ഥി​തി ചെ​യ്യു​ന്ന​തു​മാ​യ പോ​ത്തു​ണ്ടി പാ​ലം പു​ന​ർ​നി​ർ​മി​ക്കു​ന്ന​തി​ന് ടെ​ൻ​ഡ​ർ ക്ഷ​ണി​ച്ചു. മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ക​ലു​ങ്ക് ത​ക​ർ​ന്നു പോ​യി​രു​ന്നു.
താ​ത്കാ​ലി​ക സം​വി​ധാ​ന​മാ​യി വെ​ന്‍റ് പൈ​പ്പ് പാ​ലം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും മ​ഴ ക​ന​ത്താ​ൽ ഇ​ത് വെ​ള്ള​ത്തി​ന​ടി​യി​ലാ​വും. ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് ഇ​വി​ടെ ആ​ധു​നി​ക രീ​തി​യി​ലു​ള്ള പു​തി​യ പാ​ലം നി​ർ​മി​ക്കു​ന്ന​ത്. മൂ​ന്നുകോ​ടി രൂ​പ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​ക്ക് ടെ​ൻ​ഡ​ർ സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഈ ​മാ​സം 21 ആ​ണ്.
ഈ​ങ്ങാ​പ്പു​ഴ - ഓ​മ​ശ്ശേ​രി റോ​ഡി​ൽ പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ് കു​പ്പാ​യ​ക്കോ​ട് പാ​ലം.​നി​ല​വി​ൽ നി​ർ​മ്മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ് പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ങ്കി​ൽ ഇ​വി​ടെ പാ​ലം പു​ന​ർ​നി​ർ​മി​ക്ക​ണം.
ക​ഴി​ഞ്ഞ ബ​ജ​റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ ഈ ​പ്ര​വൃ​ത്തി​ക്ക് 2.5 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടു​ണ്ട്. സാ​ങ്കേ​തി​കാ​നു​മ​തി ല​ഭ്യ​മാ​ക്കി ടെ​ൻ​ഡ​ർ ചെ​യ്ത് പ്ര​വൃ​ത്തി ഉ​ട​നെ ആ​രം​ഭി​ക്കു​ന്ന​താ​ണെ​ന്ന് എം​എ​ൽ​എ ജോ​ർ​ജ്ജ് എം ​തോ​മ​സ് അ​റി​യി​ച്ചു.