കു​റ്റ്യാ​ടി ടൗ​ൺ ജെസിഐ വീ​ട് നി​ർ​മി​ച്ചു ന​ൽ​കി
Monday, January 18, 2021 11:52 PM IST
കു​റ്റ്യാ​ടി: കു​റ്റ്യാ​ടി ടൗ​ൺ ജെ​സി​ഐ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ട്കൂ​ടി മ​രു​തോ​ങ്ക​ര​യി​ലെ ഒ​രു കു​ടും​ബ​ത്തി​ന് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി. കു​റ്റ്യാ​ടി പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ രാ​ജ് പ്ര​സാ​ദ് കു​റ്റ്യാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​ടി. ന​ഫീ​സ​യ്ക്ക് താ​ക്കോ​ൽ കൈ​മാ​റി. കാ​യ​ക്കൊ​ടി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഒ.​പി. ഷി​ജി​ൽ, ഡോ. ​സ​ജി​ത്ത്, പി.​കെ. ഹ​മീ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.
ജെ​സി​ഐ കു​റ്റ്യാ​ടി ടൗ​ണി​ന്‍റെ​മു​ൻ വ​ർ​ഷ​ങ്ങ​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്ന ഹാ​ഫി​സ് പൊ​ന്നേ​രി, എ.​കെ. ഷം​സീ​ർ, എ​ൻ.​കെ. ഫി​ർ​ദൗ​സ്, 2021 വ​ർ​ഷ​ത്തെ പ്ര​സി​ഡ​ന്‍റാ​യി തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ന​സീ​ഫ് ഓ​ർ​മ, സോ​ൺ പ്ര​സി​ഡ​ന്‍റ് ഡോ. ​സു​ശാ​ന്ത്, അ​ഫ്സ​ൽ ബാ​ബു, സൗ​ഫീ​ഖ് വെ​ങ്ങ​ള​ത്ത്, ഷ​ഫീ​ഖ് മു​ക്ക​ത്ത്, അ​ർ​ജു​ൻ, സു​ദീ​പ്, നാ​രാ​യ​ണ​ൻ തു​ട​ങ്ങി​യ​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.