താമരശേരി: പുതുപ്പാടി ഗ്രാമപഞ്ചായത്തില്‍നിന്ന് ത്രിതല പഞ്ചായത്തുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ക്ക് പഞ്ചായത്ത് മുസ്ലിം ലീഗ് സ്വീകരണം നല്കി. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വി.കെ. ഹുസൈന് കുട്ടി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.സി. മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. സി.കെ. കാസിം മുഖ്യപ്രഭാഷണം നടത്തി.
ജനപ്രതിനിധികള്‍ക്ക് നടത്തിയ പഠന ക്ലാസിന് ശറഫുദ്ദീന്‍ പെരുവയല്‍ നേതൃത്വം നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയിഷക്കുട്ടി സുല്‍ത്താന്‍, ബ്ലോക്ക് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് കെ.പി. സുനീര്‍, സി.എ. മുഹമ്മദ്, ടി.കെ. ഇമ്പിച്ചമ്മദ് ഹാജി, സെക്രട്ടറി ഷാഫി വളഞ്ഞ പാറ എന്നിവര്‍ പ്രസംഗിച്ചു.
തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാർഡ് അഞ്ച് (കക്കാടംപൊയിൽ), ആറ് (പീടികപ്പാറ), ഏഴ് (കൂമ്പാറ), എട്ട് (മരഞ്ചാട്ടി), ഒന്പുത് ( ആനയോട് ) എന്നിവിടങ്ങളിൽനിന്ന് തെരെഞ്ഞെടുക്കപ്പെട്ട ഭരണസമിതിയംഗങ്ങൾക്ക് എൽഡിഎഫ് കൂമ്പാറ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. നൂറോളം എൽഡിഎഫ് പ്രവർത്തകർ അണിനിരന്ന റാലിയുടെ അകമ്പടിയിൽ പ്രസിഡന്റ് ലിന്റോ ജോസഫ്, വൈസ് പ്രസിഡന്റ് മേരി തങ്കച്ചൻ, സീന ബിജു, ബിന്ദുജയൻ ,ബാബു മൂട്ടോളി എന്നിവരെ ആനയിച്ചു.
സിപിഎം ജില്ലാ കമ്മിറ്റിയംഗം ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. ടോമി ഉഴുന്നാലിൽ അധ്യക്ഷനായി. ഷൈജു കോയി നിലം, ജലീൽ കുടരഞ്ഞി, ലിന്റോ ജോസഫ്, ദിലീപ് കുമാർ, ഒ.എ. സോമൻ, ഹംസ കുളത്തിങ്കൽ, ഹനീഫ മഞ്ചാട്ടി, നൗഫൽ കള്ളിയിൽ എന്നിവർ പ്രസംഗിച്ചു. വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഎമ്മിൽ ചേർന്ന 24 പ്രവർത്തകരെ ഇ. രമേശ് ബാബു മാലയിട്ടു സ്വീകരിച്ചു.