ഗ്രാ​മീ​ണ സ​മ്പ​ദ്‌ വ്യ​വ​സ്ഥയില്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്കു​ള്ള പ​ങ്ക് മു​ഖ്യം: മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍
Monday, January 18, 2021 11:52 PM IST
പേ​രാ​മ്പ്ര: ഗ്രാ​മീ​ണ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ ഉ​യ​ര്‍​ത്തു​ക വ​ഴി ജ​ന ജീ​വി​തം പ​ച്ച​പി​ടി​പ്പി​ക്കു​ന്ന​തി​ല്‍ സ​ഹ​ക​ര​ണ ബാ​ങ്കു​ക​ള്‍​ക്ക് മു​ഖ്യ പ​ങ്കു വ​ഹി​ക്കാ​നു​ണ്ടെ​ന്ന് തൊ​ഴി​ല്‍ -എ​ക്‌​സൈ​സ് മ​ന്ത്രി ടി.​പി രാ​മ​കൃ​ഷ്ണ​ന്‍. പേ​രാ​മ്പ്ര റീ​ജ്യ​ണ​ല്‍ ബാ​ങ്കി​ന്‍റെ പ​ന്തി​രി​ക്ക​ര ബ്രാ​ഞ്ചി​ന്‍റെ ന​വീ​ക​രി​ച്ച കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് പി. ​ബാ​ല​ന്‍ അ​ടി​യോ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മ​മ്മു ഹാ​ജി​യി​ല്‍ നി​ന്നും ആ​ദ്യ നി​ക്ഷേ​പം ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ണ്ണി വേ​ങ്ങേ​രി സ്വീ​ക​രി​ച്ചു. ലോ​ക്ക​ര്‍ ഉ​ദ്ഘാ​ട​നം കൊ​യി​ലാ​ണ്ടി താ​ലൂ​ക്ക് സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്ട്രാ​ര്‍ വി. ​സു​രേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ച്ചു.
ബാ​ങ്ക് സെ​ക്ര​ട്ട​റി കെ.​എ​ന്‍.സു​ധീ​ഷ് കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. സു​രേ​ന്ദ്ര​ന്‍ മു​ന്നൂ​റ്റ​ന്‍ ക​ണ്ടി, പി.​എം. കു​മാ​ര​ന്‍, രാ​മ​നാ​രാ​യ​ണ​ന്‍, സി.​ഡി. പ്ര​കാ​ശ്, പി.​സി. സ​തീ​ഷ്, ടി. ​ശ​ങ്ക​ര​ന്‍ നാ​യ​ര്‍, പി. ​സ​ന്തോ​ഷ്, പി.​കെ. കു​മാ​ര്‍, എം.​കെ. കു​ഞ്ഞ​ന​ന്ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.