നെ​ല്‍​ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി നെ​ല്‍​പ്പാട​ങ്ങ​ള്‍ കൊ​യ്ത് ഡി​വൈ​എ​ഫ്ഐ
Monday, January 18, 2021 11:52 PM IST
പേ​രാ​മ്പ്ര: കാ​ലം തെ​റ്റി പെ​യ്ത മ​ഴ​യി​ല്‍ ദു​രി​ത​ത്തി​ലാ​യ നെ​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി ഡി​വൈ​എ​ഫ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വെ​ള്ളം ക​യ​റി​യ നെ​ല്‍​പാ​ട​ങ്ങ​ള്‍ കൊ​യ്തെ​ടു​ത്തു.
പ്ര​തി​സ​ന്ധി നേ​രി​ട്ട​പ്പോ​ള്‍ ക​ര്‍​ഷ​ക​രു​ടെ പ്ര​യാ​സം മ​ന​സി​ലാ​ക്കി വെ​ള്ള​ത്തി​ലാ​യ നെ​ല്ല് കൊ​യ്തെ​ടു​ക്കാ​ന്‍ അ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ഡി​വൈ​എ​ഫ്ഐ മു​ന്നോ​ട്ടുവ​രി​ക​യാ​യി​രു​ന്നു.
കാ​യ​ണ്ണ​യി​ല്‍ ന​ട​ന്ന കൊ​യ്ത്ത് സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​സ്.​കെ. സ​ജീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് പി.​ആ​ര്‍. അ​ര്‍​ജു​ന്‍, ബ്ലോ​ക്ക് സെ​ക്ര​ട്ട​റി എം.​എം. ജി​ജേ​ഷ്, ബ്ലോ​ക്ക് ട്ര​ഷ​റ​ര്‍ ടി.​സി. ജി​പി​ന്‍, മേ​ഖ​ലാ സെ​ക്ര​ട്ട​റി എ.​സി. ശ​ര​ണ്‍ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.