ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്
Thursday, January 21, 2021 12:23 AM IST
പേ​രാ​മ്പ്ര: വി​ള​യാ​ട്ടു​ക​ണ്ടി മു​ക്കി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശാ​ഖാ മു​സ്ലീം ലീ​ഗ് ഓ​ഫീ​സി​ന് നേ​രെ ബോം​ബേ​റ്. ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യാ​ണ് അ്ര​ക​മ​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.15 ഓ​ടെ​യാ​ണ് സം​ഭ​വം. അ​ക്ര​മ​ത്തി​ല്‍ ഓ​ഫീ​സി​ന്‍റെ ചു​മ​ര് ത​ക​രു​ക​യും താ​ഴെ നി​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന കെ​എം​സി​സി ഓ​ഫീ​സി​ന്‍റെ ഷീ​റ്റു​ക​ള്‍ ക​ത്തി ന​ശി​ക്കു​ക​യും ചെ​യ്തു. പെ​രു​വ​ണ്ണാ​മൂ​ഴി സ​ബ് ഇ​ന്‍​സ്പ​ക്ട​ര്‍ എ.​കെ. ഹ​സ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ് ദി​വ​സം പ്ര​ദേ​ശ​ത്ത് മു​സ്ലീം ലീ​ഗി​ന്‍റെ കൊ​ടി മ​രം ന​ശി​പ്പി​ച്ചി​രു​ന്നു. ബാ​ലു​ശേ​രി​യി​ല്‍ നി​ന്ന് ഡോ​ഗ്‌​സ്‌​ക്വാ​ഡും വ​ട​ക​ര​യി​ല്‍ നി​ന്ന് ബോം​ബ് സ്‌​ക്വാ​ഡും എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി.
സി​പി​എം നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യ​ണം;
സി.​പി.​എ. അ​സീ​സ്‌
പേ​രാ​മ്പ്ര: കി​ഴ​ക്ക​ൻ പേ​രാ​മ്പ മു​സ്ലിം ലീ​ഗ്‌ ഓ​ഫീ​സി​നു നേ​രെ ന​ട​ത്തി​യ ബോം​ബ്‌ ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ സി​പി​എം നേ​താ​ക്ക​ളെ ചോ​ദ്യം ചെ​യ്യ​ണ​മെ​ന്ന് മു​സ്ലിം ലീ​ഗ്‌ ജി​ല്ല സെ​ക്ര​ട്ട​റി സി.​പി.​എ. അ​സീ​സ്‌. ബോം​ബ് എ​റി​ഞ്ഞ്‌ ത​ക​ർ​ത്ത മു​സ്ലിം ലീ​ഗ്‌ ഓ​ഫീ​സ്‌ സ​ന്ദ​ർ​ശി​ച്ച് മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കി​ഴ​ക്ക​ൻ പേ​രാ​മ്പ്ര​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ത്തും ക​ഴി​ഞ്ഞ കു​റെ ദി​വ​സ​ങ്ങ​ളാ​യി മു​സ്ലിം ലീ​ഗി​ന്‍റെ കൊ​ടി മ​ര​വും തോ​ര​ണ​ങ്ങ​ളും തു​ട​ർ​ച്ച​യാ​യി ന​ശി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്്‌.
സി​പി​എ​മ്മി​ന്‍റെ അ​ജ്ഞാ​നു​വ​ർ​ത്തി​ക​ളാ​യി മാ​റി​യി​രി​ക്കു​ന്ന പോ​ലീ​സി​നെ നോ​ക്കു​കു​ത്തി​യാ​ക്കി അ​ക്ര​മം ന​ട​ത്തു​ക​യാ​ണ്‌. ഇ​തി​നെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത​പ​ക്ഷം സ​മ​ര പ​രി​പാ​ടി​ക​ൾ​ക്ക് മു​സ്ലിം ലീ​ഗ്‌ നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് അ​സീ​സ് കൂ​ട്ടി ചേ​ർ​ത്തു. നേ​താ​ക്ക​ളാ​യ ക​ല്ലൂ​ർ മു​ഹ​മ്മ​ദ​ലി, ആ​വ​ള ഹ​മീ​ദ്‌, പി.​ടി. അ​ഷ്‌​റ​ഫ്‌, പൂ​ള​ക്ക​ണ്ടി കു​ഞ്ഞ​മ്മ​ദ്‌, കെ.​ടി. കു​ഞ്ഞ​മ്മ​ദ്‌, കു​ഞ്ഞ​മ്മ​ത് പേ​രാ​മ്പ്ര, അ​ബ്ദു​ള്ള ബൈ​ത്തു​ൽ ബ​ർ​ക്ക, വി.​കെ. റ​ഷീ​ദ്‌, കീ​രി​ക്ക​ണ്ടി കു​ഞ്ഞ​മ്മ​ദ്‌, അ​ഷ്‌​റ​ഫ്‌ മ​ൻ​സി​ൽ അ​റ​ബ് എ​ന്നി​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.
സ​മ​ഗ്രാ​ന്വേ​ഷ​ണം
വേ​ണമെന്ന് കോ​ണ്‍​ഗ്ര​സ്
പേ​രാ​മ്പ്ര: വി​ള​യാ​ട്ടു​ക​ണ്ടി മു​ക്കി​ലെ മു​സ്ലിം ലീ​ഗ് ഓ​ഫീ​സി​നു നേ​രെ​യു​ണ്ടാ​യ ബോം​ബാ​ക്ര​മ​ണ​ത്തെ​ക്കു​റി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ്. പ്ര​ദേ​ശ​ത്തെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ര്‍​ക്കാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് ബോം​ബാ​ക്ര​മ​ണ​മെ​ന്നു സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ന്‍ മ​രു​തേ​രി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ ഷാ​ജു പൊ​ന്‍​പ​റ, കെ.​സി. ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​ര്‍ പ​റ​ഞ്ഞു. മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി.​പി. സി​ദ്ദീ​ഖ്, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. മു​സ്ത​ഫ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.
അക്രമികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരണം:
സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്
പേ​രാ​മ്പ്ര: വി​ള​യാ​ട്ടു​ക​ണ്ടി മു​ക്കി​ലെ മു​സ്ലിം ലീ​ഗ് ഓ​ഫീ​സാ​യ ശി​ഹാ​ബ് ത​ങ്ങ​ള്‍ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യു​ള്ള ബോം​ബാ​ക്ര​മ​ണം പോ​ലീ​സ് നി​ഷ്‌​ക്രി​യ​ത്വ​ത്തി​ന്‍റെ പ​രി​ണി​ത​ഫ​ല​മാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി സ​ത്യ​ന്‍ ക​ടി​യ​ങ്ങാ​ട്. സം​ഭ​വ​സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര​മാ​യി അ​ക്ര​മ​ങ്ങ​ള്‍ ഉ​ണ്ടാ​യി​ട്ടും പോ​ലീ​സ് അ​ന​ങ്ങാ​തി​രു​ന്ന​ത് അ​ക്ര​മി​ക​ള്‍​ക്കു സൗ​ക​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. ബോം​ബെ​റി​ഞ്ഞ​വ​രെ ക​ണ്ടെ​ത്തി നി​യ​മ​ത്തി​ന് മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​ന്‍ പോ​ലീ​സ് ത​യാ​റാ​വ​ണം. അ​ന്വേ​ഷ​ണം പേ​രി​നു​മാ​ത്ര​മാ​കു​ന്ന​താ​ണ് സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​ന്‍ കാ​ര​ണമെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​ദാ​സ് ഓ​ണി​യി​ൽ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജ​ന്‍ കെ. ​പു​തി​യേ​ട​ത്ത്, യു​ഡി​എ​ഫ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ അ​ബ്ദു​ള്ള ബൈ​ത്തു​ല്‍​ബ​ര്‍​ക്ക എ​ന്നി​വ​ര്‍ അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.