വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടിക്ക് ഇന്ന് തുടക്കം
Thursday, January 21, 2021 12:23 AM IST
കോ​ഴി​ക്കോ​ട്: ഓ​ൾ ഇ​ന്ത്യ​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ബേ​പ്പൂ​ർ ഹെ​റി​റ്റേ​ജ് ഫോ​റും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ജ​ന്മ​ദി​നാ​ഘോ​ഷ പ​രി​പാ​ടി ‘ആ​ർ​ട്ട് ആ​ന്‍​ഡ് ക്രാ​ഫ്റ്റ്, ലി​റ്റ​റേ​ച്ച​ർ ടൂ​റി​സം ഫെ​സ്റ്റി​വ​ലി​ന് ഇ​ന്ന് തു​ട​ക്കമാകും. 40 ദി​വ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി ബേ​പ്പൂ​ർ, കോ​ഴി​ക്കോ​ട് ന​ഗ​രം, ഓ​ൺ​ലൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ന​ട​ക്കു​ക.
ച​ല​ചി​ത്രോ​ത്സ​വം, ചെ​റു​ക​ഥ, ഹൃ​സ്വ​ചി​ത്രം മ​ത്സ​ര​ങ്ങ​ൾ, ബ​ഷീ​ർ ക​ഥ​ക​ളെ ആ​സ്പ​ദ​മാ​ക്കി ത​യ്യാ​റാ​ക്കു​ന്ന വീ​ഡി​യോ പ്ര​സ​ന്‍റേ​ഷ​ൻ, വി​വി​ധ ഭാ​ഷ​ക​ളി​ൽ ബ​ഷീ​ർ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹ​ണ്‍​ഡ്ര​ഡ് സെ​ക്ക​ൻ​ഡ് കാ ​സു​ൽ​ത്താ​ൻ, സെ​മി​നാ​ർ തു​ട​ങ്ങി​യ​വ ന​ട​ക്കും. ഇ​ത് കൂ​ടാ​തെ ക​ലാ​കാ​ര​ന്മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ബേ​പ്പൂ​ർ ജ​ങ്കാ​ർ ജെ​ട്ടി​യോ​ട് ചേ​ർ​ന്നു​ള്ള പോ​ർ​ട്ടി​ന്‍റെ ചു​മ​രി​ൽ ബ​ഷീ​റി​ന്‍റെ ക​ഥ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ വ​ര​ക്കും. 30ന് ​വൈ​കു​ന്നേ​രം ആ​ർ​ട്ടി​സ്റ്റ് ഗു​രു​കു​ലം ബാ​ബു ബീ​ച്ചി​ൽ ബ​ഷീ​റി​ന്‍റെ മ​ണ​ൽ ശി​ൽ​പം തീ​ർ​ക്കും പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം വൈ​കു​ന്നേ​രം നാ​ലി​ന് കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബി​ലെ മ​ല​പ്പു​റം പി. ​മൂ​സ ഹാ​ളി​ൽ മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
ചി​ത്ര​ഭി​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ർ​ട്ടി​സ്റ്റ് മ​ദ​ന​ൻ നി​ർ​വ​ഹി​ക്കും. ഫെ​ബ്രു​വ​രി ഒ​ന്നി​ന് രാ​വി​ലെ 11ന് ​മ​ല​ബാ​ർ പാ​ല​സി​ൽ ന​ട​ത്തു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം മി​സോ​റാം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം ചെ​യ്യും. തു​ട​ർ​ന്ന് സാ​ഹി​ത്യ സ​മ്മേ​ള​ന​വും ന​ട​ക്കും. വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​ൻ എം.​കെ. പ്ര​ശാ​ന്ത്, ജ​ന​റ​ൽ ക​ൺ​വീ​ന​ർ പ്ര​ദീ​പ് ഹു​ഡി​നോ, ഇ.​ആ​ർ. ആ​ന​ന്ദ മ​ണി, കെ. ​മു​ര​ളി ബേ​പ്പൂ​ർ, നീ​തു എന്നി​വ​ർ പ​ങ്കെ​ടു​ത്തു.