ക​ര്‍​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന്
Thursday, January 21, 2021 12:23 AM IST
താ​മ​ര​ശേ​രി: ക​ര്‍​ഷ​ക വി​രു​ദ്ധ നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് താ​മ​ര​ശേ​രി മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ജ​ന​റ​ല്‍ ബോ​ഡി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. 26 ന് ​ബൂ​ത്ത് ക​മ്മി​റ്റി​ക​ള്‍ പു​ന​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും 30ന് ​ഗാ​ന്ധി സ്മൃ​തി യാ​ത്ര ന​ട​ത്താ​നും ഫെ​ബ്രു​വ​രി നാ​ലി​ന് കേ​ര​ള യാ​ത്ര​യു​ടെ താ​മ​ര​ശേ​രി​യി​ലെ സ്വീ​ക​ര​ണം വി​ജ​യി​പ്പി​ക്കാ​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി എം.​എ​സ്. വി​ശ്വ​നാ​ഥ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ന​വാ​സ് ഈ​ര്‍​പ്പോ​ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യ പി.​സി. ഹ​ബീ​ബ് ത​മ്പി, പി.​പി. കു​ഞ്ഞാ​യി​ൻ, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഹം​സ ഹാ​ജി, ജോ​സ​ഫ് മാ​ത്യു, സ​ത്താ​ര്‍ പ​ള്ളി​പ്പു​റം, സി. ​മു​ഹ്‌​സി​ൻ, ഖ​ദീ​ജ സ​ത്താ​ര്‍, ഫ​സീ​ല ഹ​ബീ​ബ്, ടി.​പി. ഷ​രീ​ഫ്, ബാ​ല​കൃ​ഷ്ണ​ന്‍ പു​ല്ല​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ചെ​ങ്ങോ​ടു​മ​ല ടാ​ങ്ക് പു​ന​ഃസ്ഥാ​പി​ക്കാ​ൻ
പ​ഞ്ചാ​യ​ത്തോ​ഫീ​സ് മാ​ർ​ച്ച് ന​ട​ത്തും

പേ​രാ​മ്പ്ര: ക്വാ​റി ക​മ്പ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ളി​ച്ച ചെ​ങ്ങോ​ടു​മ​ല​യി​ലെ കു​ടി​വെ​ള്ള ടാ​ങ്ക് പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ചെ​ങ്ങോ​ടു​മ​ല ഖ​ന​ന വി​രു​ദ്ധ ആ​ക്ഷ​ൻ കൗ​ൺ​സി​ൽ നാ​ലാം വാ​ർ​ഡ് വ​നി​താ വിം​ഗി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 10ന് ​കോ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചു. യോ​ഗ​ത്തി​ൽ ജി​ഷാ പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ജി​ല സു​ധീ​ഷ്, ചെ​റി​യ​പെ​ണ്ണ്, ദേ​വി, ഗീ​ത, ജ​യ, ദി​ലീ​ഷ് കൂ​ട്ടാ​ലി​ട, പി. ​സി. സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.