മു​ഖ്യ​മ​ന്ത്രി ഫെ​ബ്രു​വ​രി 11-ന് ​വാഴ്സിറ്റി കാ​മ്പ​സി​ല്‍
Friday, January 22, 2021 12:40 AM IST
തേ​ഞ്ഞി​പ്പലം: കേ​ര​ള​ത്തി​ലെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മി​ക​വു തെ​ളി​യി​ക്ക​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു. സി​എം അ​റ്റ് കാ​മ്പ​സ് എ​ന്ന പ​രി​പാ​ടി ഫെ​ബ്രു​വ​രി 11-ന് ​കാ​ല​ത്ത് 10 മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ ന​ട​ക്കും.
വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ച കാ​ലി​ക്ക​ട്ട്, കാ​ര്‍​ഷി​ക, മ​ല​യാ​ളം, ക​ലാ​മ​ണ്ഡ​ലം എ​ന്നീ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലെ 200 വി​ദ്യാ​ര്‍​ഥി​ക​ളു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല കാ​മ്പ​സി​ല്‍ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ം. ഇതോടൊപ്പം ര​ജി​സ്റ്റ​ര്‍ ചെ​യ്ത വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ്റ്റു​ഡ​ന്‍റ്സ് മീ​റ്റ് പ​രി​പാ​ടി​യി​ല്‍ ഓ​ണ്‍​ലൈ​ന്‍ ആ​യി പ​ങ്കെ​ടു​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തു​മാ​ണ്. പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ പ​കു​തി വി​ദ്യാ​ർ​ഥി​നി​ക​ളാ​യി​രി​ക്കും.