മ​റി​പ്പു​ഴ ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി: സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് കെ​എ​സ്ഇ​ബി അ​നു​മ​തി
Friday, January 22, 2021 12:41 AM IST
തി​രു​വ​മ്പാ​ടി: തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ൽ മ​റി​പ്പു​ഴ​യി​ൽ കെ​എ​സ്ഇ​ബി നി​ർ​മി​ക്കു​ന്ന ചെ​റു​കി​ട ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി​ക്ക് സ്ഥ​ല​മേ​റ്റെ​ടു​പ്പി​ന് പ​ണം അ​നു​വ​ദി​ച്ചു കൊ​ണ്ട് കെ​എ​സ്ഇ​ബി ഉ​ത്ത​ര​വാ​യി.
കെ​എ​സ്ഇ​ബി നി​ർ​മി​ക്കു​ന്ന ആ​റ് മെ​ഗാ​വാ​ട്ട് സ്ഥാ​പി​ത ശേ​ഷി​യു​ള്ള പ​ദ്ധ​തി​ക്ക് 80.93 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു. പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഭൂ​മി അ​ള​ന്ന് തി​ട്ട​പ്പെ​ടു​ത്തി​യി​രു​ന്നെ​ങ്കി​ലും ക​ർ​ഷ​ക​ർ​ക്ക് പ​ണം ല​ഭി​ച്ചി​ല്ല. സ​ർ​ക്കാ​ർ പു​റ​മ്പോ​ക്ക് ഭൂ​മി​ക്കു പു​റ​മേ 27 ക​ർ​ഷ​ക​രി​ൽ നി​ന്നു​മാ​ണ് പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​ത്.
ഹൈ​ഡ​ൽ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ കൂ​ടി പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ക. നി​ർ​ദ്ദി​ഷ്ട തു​ര​ങ്ക പാ​ത​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​മാ​യ​തി​നാ​ൽ പ​ദ്ധ​തി​ക്ക് വി​നോ​ദ സ​ഞ്ചാ​ര സാ​ധ്യ​ത​ക​ളും ഏ​റെ​യാ​ണ്. ഈ ​വ​ർ​ഷം ത​ന്നെ നി​ർ​മ്മാ​ണം ആ​രം​ഭി​ക്കു​ന്ന രീ​തി​യി​ലാ​ണ് കെ​എ​സ്ഇ​ബിപ​ദ്ധ​തി ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​തെ​ന്ന് എം​എ​ൽ​എ ജോ​ർ​ജ് എം. ​തോ​മ​സ് അ​റി​യി​ച്ചു.