കൂരാച്ചുണ്ട്: കോവിഡ് പ്രതിരോധ പ്രവർത്തനം ശക്തമാക്കുന്നതിന്റെ ഭാഗമായി കൂരാച്ചുണ്ട് പഞ്ചായത്തിൽ ആർആർടിയുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താൻ പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നു. കൂടുതൽ പേരെ ഉൾപ്പെടുത്തി ആർആർടി ശക്തിപ്പെടുത്തുന്നതിനും സർക്കാർ, സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർ, ജനമൈത്രി പോലീസ്, ഭരണ സമിതി അംഗങ്ങൾ, ആശാ വർക്കർമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കും. വാർഡ്തല യോഗം 25 നുള്ളിൽ ചേരുന്നതിനും ഹോമിയോ പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുന്നതിനും തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റസീന യൂസഫ്, സ്ഥിരം സമിതി അംഗങ്ങളായ ഒ.കെ. അമ്മദ്, ഡാർളി ഏബ്രാഹം, സിമിലി ബിജു, അംഗങ്ങളായ സണ്ണി പുതിയ കുന്നേൽ, അരുൺ ജോസ്, വിത്സൺ പാത്തിച്ചാലിൽ, വിജയൻ കിഴക്കയിൽമീത്തൽ, ആർആർടി അംഗങ്ങളായ സന്ദീപ് കളപ്പുരയ്ക്കൽ, കെ.ജി. അരുൺ, അലി പുതുശേരി, ബഷീർ കൊല്ലിയിൽ, ജലീൽ കുന്നുംപുറം, ബിജി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.