കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഡിസിസി വൈസ് പ്രസിഡന്റുമായ ഇറമാക്ക വീട്ടില്‍ ഇ.വി ഉസ്മാന് കോയ (78) ഫ്രാന്‍സിസ് റോഡ് രഹന മന്‍സിലില്‍ നിര്യാതനായി. കബറക്കം നടത്തി. നഗരത്തിലെ സാമൂഹ്യ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവും മുന്‍ കോര്പറേഷന് കൗണ്‍സിലറുമാണ്. സംസ്ഥാന വഖഫ് ബോര്‍ഡ് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.കോഴിക്കോട് പൗരസമിതി ചെയര്മാന്, കേരള ഹാര്‍ട്ട് കേയര്‍ സൊസൈറ്റി ട്രഷറര്‍, ഖാസി ഫൗണ്ടേഷന് പ്രസിഡന്റ്, മാപ്പിള സോംഗ് ലവേഴ്സ് പ്രസിഡന്റ്, കുറ്റിച്ചിറ യുവഭാവന പ്രസിഡന്റ്, ഫ്രാന്‍സിസ് റോഡ് റസിഡന്‍സ് അസോസിയേഷന് പ്രസിഡന്റ്, തെക്കെപ്പുറം റസിഡന്‍സ് കോ-ഓര്‍ഡിനേഷന്‍ അഡൈ്വസര്‍ തുടങ്ങിയ പദവികള്‍ വഹിക്കുന്നു. കെഡിഎഫ്എ വൈസ് പ്രസിഡന്റ്, എംഎംഒഎസ്എ വൈസ് പ്രസിഡന്റ്, സിയെസ്കോ സീനിയര്‍ സിറ്റിസണ്‍ ഫോറം വൈസ് ചെയര്മാന് തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1942 ആഗസ്ത് 20 ന് കുറ്റിച്ചിറയില്‍ ചേക്കുട്ടി കോയ ഫാത്തിമ ബീവി ദമ്പതികളുടെ മകനായി ജനിച്ച ഉസ്മാന് കോയ, എം.എം. ഹൈസ്കൂള്‍ പഠനത്തിനു ശേഷം ഇമ്പീരിയല്‍ ഹോട്ടല്‍ മാനേജറായി. 1958ല്‍ കെഎസ്യു യൂണിറ്റ് സെക്രട്ടറിയായി പൊതുരംഗത്തെത്തി. പിന്നീട് ചെമ്മങ്ങാട് യൂണിറ്റ് കോണ്‍ഗ്രസ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ജില്ലാ സേവാദള്‍ ബോര്‍ഡ് ചെയര്മാന്, ഡിസിസി മെംബര്‍, മെനോറിറ്റി കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു.ഭാര്യ: പത്തായപുരയില് സുഹറ
മക്കള്‍: ഫാത്തിമ, രഹന, തെസ്നീം, സീമ, റിജുന, ഫര്‍സീന. മരുമക്കള്‍: പള്ളി വീട്ടില്‍ അബ്ദുല്‍ നാസര്‍, മുസ്ലിയാരകത്ത് മൊയ്തീന് കുഞ്ഞി (കുവൈത്ത്), കോശാനി വീട്ടില്‍ അബ്ദുല്‍ ഹമീദ് (ടീം തായ്), പൊന്മാണിച്ചകം ഫൗസിദ്, പാലാട്ട് ഫവാസ് (ദമ്മാം), പരേതനായ റഹ്മത്ത്. സഹോദരങ്ങള്‍: ഇ.വി മുസ്തഫ, ഇ.വി ലത്തീഫ്, സൈനബി, മറിയംബി, സുബൈദ, ബിച്ചു, പരേതനായ ഇ.വി അഹമ്മദ് കോയ, കദീശബി.