ക​ർ​ഷ​ക​ർ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു
Saturday, January 23, 2021 12:23 AM IST
കു​റ്റ്യാ​ടി: ഡ​ൽ​ഹി​യി​ൽ ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന സ​മ​ര​ത്തി​ന്ന് ഐ​ക്യ​ദാ​ർ​ഢ്യ പ്ര​ഖ്യാ​പി​ച്ച് കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. സ്വാ​ത​ന്ത്ര്യാ​ന​ന്ത​ര ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് രാ​ജ്യ​ത​ല​സ്ഥാ​നം സാ​ക്ഷ്യം വ​ഹി​ക്കു​ക​യാ​ണ്. ക​ർ​ഷ​ക​രെ ദ്രോ​ഹി​ക്കു​ന്ന ക​രി​നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കൊ​ണ്ടാ​ണ് ക​ർ​ഷ​ക​ർ ഡ​ൽ​ഹി​യി​ൽ സ​മ​രം ചെ​യ്യു​ന്ന​ത്.
ആ​യ​തി​നാ​ൽ ഡ​ൽ​ഹി​യി​ലെ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന് ഈ ​യോ​ഗം ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ക്കു​ക​യും നി​ല​വി​ലെ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ച്ചു ക​ർ​ഷ​ക സ​മ​രം ഒ​ത്തു​തീ​ർ​പ്പ് ആ​ക്ക​ണ​മെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​റി​നോ​ട് പ്ര​മേ​യം മു​ഖേ​ന ആ​വ​ശ്യ​പ്പെ​ട്ടു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ക​ക്ക​ട്ടി​ൽ പ്ര​മേ​യം അ​വ​ത​രി​പ്പി​ച്ചു. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി ഒ​റ്റ​ക്കെ​ട്ടാ​യി പാ​സാ​ക്കി. കു​ന്നു​മ്മ​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ച​ന്ദ്രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി. വി​ശ്വ​നാ​ഥ​ൻ, കെ.​സി. മു​ജീ​ബ് റ​ഹ്മാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.