കു​ടി​വെ​ള്ള​മി​ല്ലാ​തെ കോ​വി​ഡ് രോ​ഗി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ദു​രി​ത​ത്തി​ൽ
Saturday, January 23, 2021 12:23 AM IST
പേ​രാ​മ്പ്ര: ച​ങ്ങ​രോ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ച​ര​ത്തി​പ്പാ​റ​യി​ല്‍ കു​ടി​വെ​ള്ളം നി​ല​ച്ചി​ട്ട് ദി​വ​സ​ങ്ങ​ളാ​യി. കോ​വി​ഡ് രോ​ഗി​ക​ള്‍ ഉ​ള്ള വീ​ടു​ക​ൾ പോ​ലും കു​ടി​വെ​ള്ള​മി​ല്ലാ​തെ ഉ​ഴ​ലു​ക​യാ​ണ്. കോ​വി​ഡ് പോ​സി​റ്റീ​വാ​യി ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍​ക്ക് മ​റ്റ് കി​ണ​റു​ക​ളി​ല്‍ പോ​യി വെ​ള്ള​മെ​ടു​ക്കാ​ന്‍ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണ്. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ​യും ജ​ല അ​ഥോ​റി​റ്റി​യു​ടെ​യും വെ​ള്ള​മാ​ണ് വീ​ടു​ക​ളി​ല്‍ ല​ഭി​ച്ചി​രു​ന്ന​ത്. ജ​ല​നി​ധി പ​ദ്ധ​തി​യു​ടെ മോ​ട്ടോ​ര്‍ ത​ക​രാ​റി​ലാ​യി​ട്ട് ര​ണ്ട് ആ​ഴ്ച​യോ​ള​മാ​യി. ജ​ല അ​ഥോ​റി​റ്റി​യു​ടെ ജ​ല​വി​ത​ര​ണ പൈ​പ്പ് പൊ​ട്ടി​യി​ട്ട് നാ​ല് ദി​വ​സ​വു​മാ​യി. ഇ​തോ​ടെ അ​ന്‍​പ​തോ​ളം വീ​ടു​ക​ളി​ല്‍ കു​ടി​വെ​ള്ളം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ഭ​ക്ഷ്യ​ക്കി​റ്റ്
ഇ​ന്നു​വ​രെ ല​ഭി​ക്കും
കോ​ഴി​ക്കോ​ട്: നി​ല​വി​ല്‍ വി​ത​ര​ണം ചെ​യ്തു വ​രു​ന്ന 2020 ഡി​സം​ബ​റി​ലെ സൗ​ജ​ന്യ ഭ​ക്ഷ്യ​കി​റ്റ് ഇ​ന്നു​വ​രെ വാ​ങ്ങാ​വു​ന്ന​താ​ണെ​ന്ന് സ​പ്ലൈ​കോ സി​എം​ഡി അ​ലി അ​സ്ഗ​ര്‍ പാ​ഷ അ​റി​യി​ച്ചു.