മു​ക്ക​ത്ത് രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് തു​ട​ക്ക​മാ​യി
Saturday, January 23, 2021 11:39 PM IST
മു​ക്കം: ഡ​ൽ​ഹി​യി​ൽ ര​ണ്ട് മാ​സ​ത്തോ​ള​മാ​യി ന​ട​ന്നു വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് മു​ക്ക​ത്ത് രാ​പ്പ​ക​ൽ സ​മ​ര​ത്തി​ന് തു​ട​ക്ക​മാ​യി. ക​ർ​ഷ​ക സം​ഘം തി​രു​വ​മ്പാ​ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ മു​ക്കം എ​സ്.​കെ. പാ​ർ​ക്കി​ലാ​ണ് സ​മ​രം. കോ​ഴി​ക്കോ​ട് മേ​യ​ർ ഡോ. ​ബീ​ന ഫി​ലി​പ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ കെ. ​സു​ന്ദ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ച​ട​ങ്ങി​ൽ സി​പി​എം ജി​ല്ല ക​മ്മി​റ്റി അം​ഗ​വും കേ​ര​ള ബാ​ങ്ക് ഡ​യ​റ​ക്ട​റു​മാ​യ ഇ. ​ര​മേ​ശ് ബാ​ബു, ടി. ​വി​ശ്വ​നാ​ഥ​ൻ, മു​ക്കം ന​ഗ​ര സ​ഭ ചെ​യ​ർ​മാ​ൻ പി.​ടി. ബാ​ബു, വൈ​സ് ചെ​യ​ർ പേ​ഴ്സ​ൺ ചാ​ന്ദ്നി,
കു​ഞ്ഞ​ൻ, വി.​കെ. പീ​താം​ബ​ര​ൻ, കെ.​കെ. പു​രു​ഷോ​ത്ത​മ​ൻ, ദി​പു പ്രേം ​നാ​ഥ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​മ​രം ഇ​ന്ന് രാ​വി​ലെ 10ന് ​അ​വ​സാ​നി​ക്കും.