ടൂ​റി​സം പാ​ക്കേ​ജു​മാ​യി ഡി​ടി​പി​സി: പു​ലി​മു​ട്ട് ന​വീ​ക​ര​ണ​ത്തി​ന് പ​ച്ച​ക്കൊ​ടി
Monday, January 25, 2021 12:04 AM IST
കോ​ഴി​ക്കോ​ട്: മു​ഖം മാ​റാ​നൊ​രു​ങ്ങി ബേ​പ്പൂ​ര്‍ ബീ​ച്ച്. പു​ലി​മു​ട്ട് ന​വീ​ക​ര​ണ​ത്തി​ന് പ​ച്ച​ക്കൊ​ടി​യാ​യ​തോ​ടെ തു​ട​ര്‍ പ്ര​വ​ര്‍​ത്തി​ക​ളി​ലേ​ക്ക് ക​ട​ക്കു​ക​യാ​ണ് ഡി​ടി​പി​സി. വി​ക​സ​ന പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട​ത്തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ 5.9 കോ​ടി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ഹാ​ർ​ബ​ർ എ​ൻ​ജി​നി​യ​റിം​ഗ് വ​കു​പ്പി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ്ര​വൃ​ത്തി​ക​ൾ. ഒ​ന്പ​ത് മാ​സം കൊ​ണ്ട് ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും. അ​തോ​ടെ ബേ​പ്പൂ​ർ പു​ലി​മു​ട്ടി​നെ കേ​ര​ള​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​ക്കി മാ​റ്റി​യെ​ടു​ക്കാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.
ബേ​പ്പൂ​രി​ന്‍റെ ച​രി​ത്രം വി​ളി​ച്ചോ​തു​ന്ന ത​ര​ത്തി​ലു​ള്ള മ്യൂ​സി​യ​ത്തി​നു പു​റ​മെ വ്യൂ ​പോ​യി​ന്‍റ്, ന​ട​പ്പാ​ത, ഇ​രി​പ്പി​ട​ങ്ങ​ൾ, അ​ല​ങ്കാ​ര വി​ള​ക്കു​ക​ൾ, റ​സ്റ്റോ​റ​ന്‍റ് കി​യോ​സ്കു​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കു​ന്നു​ണ്ട്. പ​ഴ​യ ക​ഫെ​റ്റീ​രി​യ കെ​ട്ടി​ട​വും സെ​ക്യൂ​രി​റ്റി ഓ​ഫീ​സും ശൗ​ചാ​ല​യ​ങ്ങ​ളും പൊ​ളി​ച്ചു​മാ​റ്റി അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ൽ പു​തി​യ സ​മു​ച്ച​യം നി​ർ​മ്മി​ക്കും.
തു​റ​മു​ഖ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ക്രൂ​യ്സ് സ​ർ​വീ​സി​നും വാ​ട്ട​ർ ടൂ​റി​സ​ത്തി​നും പ​ദ്ധ​തി​യു​ണ്ട്. ബേ​പ്പൂ​രി​നെ പാ​ക്കേ​ജ് ടൂ​റി​സം കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നാ​വു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ബീ​ച്ചി​നും പു​ലി​മു​ട്ടി​നും പു​റ​മെ തു​റ​മു​ഖം, ഉ​രു നി​ർ​മ്മാ​ണ കേ​ന്ദ്രം, ലൈ​റ്റ് ഹൗ​സ്, പ​ക്ഷി​സ​ങ്കേ​തം എ​ന്നി​വ​യെ​ല്ലാം അ​ട​ങ്ങു​ന്ന​താ​യി​രി​ക്കും വി​ശാ​ല​മാ​യ ഈ ​പാ​ക്കേ​ജ്. ആ​ഭ്യ​ന്ത​ര ടൂ​റി​സ്റ്റു​ക​ളെ​യെ​ന്ന പോ​ലെ വി​ദേ​ശ ടൂ​റി​സ്റ്റു​ക​ളെ കൂ​ടി അ​തു​വ​ഴി കൂ​ടു​ത​ൽ ആ​ക​ർ​ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന​ത്.