ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ഭ​വ​ന​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​നം ന​ട​ത്തി
Monday, January 25, 2021 11:31 PM IST
പേ​രാ​മ്പ്ര: പേ​രാ​മ്പ്ര പ​ഞ്ചാ​യ​ത്ത് ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ഭ​വ​ന​ങ്ങ​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ പ്ര​ഖ്യാ​പ​ന​വും ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ സം​ഗ​മ​വും ന​ട​ത്തി. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ 315 വീ​ടു​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​മാ​ണ് പ​ഞ്ചാ​യ​ത്തി​ല്‍ ന​ട​ന്ന​ത്. മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും വീ​ട് നി​ര്‍​മ്മി​ച്ചു ന​ല്‍​കു​ക​യാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്നും അ​ത് പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തു വ​രെ മു​ന്നോ​ട്ട് പോ​വു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​ന്ത​മാ​യി വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത​വ​ര്‍​ക്കാ​യി എ​ല്ലാ​വി​ധ സൗ​ക​ര്യ​ങ്ങ​ളോ​ടും കൂ​ടി​യ ഫ്ലാ​റ്റ് മോ​ഡ​ല്‍ താ​മ​സ സ​മു​ച്ച​യം നി​ര്‍​മ്മി​ച്ചു ന​ല്‍​കും. ഇ​തി​നാ​യി സം​സ്ഥാ​ന​ത്ത് 26 ഫ്ലാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളു​ടെ നി​ര്‍​മ്മാ​ണം ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ന്നും 21 എ​ണ്ണ​ത്തി​ന്‍റെ പ​ണി ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​കെ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി ഒ. ​മ​നോ​ജ് റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം സി.​എം. ബാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​കെ. ലി​സി, സി​ഡി​എ​സ് ചെ​യ​ര്‍ പേ​ഴ്‌​സ​ണ്‍ പി.​വി. ദീ​പ, പി. ​ബാ​ല​ന്‍ അ​ടി​യോ​ടി, ടി. ​ശി​വ​ദാ​സ​ൻ, സ​ഫ മ​ജീ​ദ്, കെ. ​പ്ര​കാ​ശ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന, വി​ഇ​ഒ അ​നീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.